Wednesday, 8 October 2014

എന്‍റെ കണ്ണനൊരു ഉറക്കു പാട്ട്


അത്താഴപ്പൂജ കഴിഞ്ഞുവല്ലോ കണ്ണാ
കൃഷ്ണനാട്ടം കളി തീര്‍ന്നുവല്ലോ 
കളിവിളക്കണഞ്ഞു ദീപങ്ങള്‍ മിഴിപൂട്ടി
ഓമനക്കണ്ണാ ഉറങ്ങേണ്ടേ ?

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നതല്ലേ കണ്ണാ
രാവേറെയായെന്‍റെ ശ്യാമവര്‍ണ്ണാ
പലരുടെ പരിഭവം കേട്ടെന്‍റെ കണ്ണാ നീ
പകലൊന്നുമുറങ്ങാതിരുന്നതല്ലേ?

പൂമേനി വാടിത്തളര്‍ന്നുവല്ലോ കണ്ണാ
പൂന്തേന്‍മിഴിയിതാ കൂമ്പിടുന്നു
ഓടിനടന്നു തളര്‍ന്നൊരാ പാദങ്ങള്‍
ഒന്നു തലോടട്ടെ ഓമലേ ഞാന്‍!

താമരക്കണ്ണാ നിനക്കുറങ്ങീടുവാന്‍
താരാട്ടു പാടാം ഞാന്‍ മേഘവര്‍ണ്ണാ
ചാരത്തുവന്നുടന്‍ എന്മടിത്തട്ടില്‍ നീ
ചാഞ്ഞെന്‍റെ കണ്ണാ ഉറങ്ങുറങ്ങ്

ചായുറങ്ങൂ കണ്ണാ വാവുറങ്ങൂ
താലോലം താലോലം വാവുറങ്ങൂ
താമരക്കണ്ണാ നീയ്യുറങ്ങൂ
എന്‍റെ ഒമാനക്കുട്ടാ ചായുറങ്ങൂ!

സുദര്‍ശന രഘുനാഥ്
വനമാലി

No comments:

Post a Comment