Wednesday, 8 October 2014

എന്നും ഉളളിൽ നിറയുന്ന വൃന്ദാവനത്തിന്റെ ആനന്ദം (2013 സെപ്റ്റംബർ)




ഇത്തവണ ഓണത്തിന് ഞാന്‍ ഒരു യാത്ര പോകുന്നു. വളരെയധികം കൊതിച്ചു കാത്തിരുന്ന യാത്ര. പത്തു കൊല്ലം മുന്‍പ് എന്‍റെ ഭര്‍ത്താവിന്‍റെ എല്‍.ടി.സി.യില്‍ ഒരു യാത്ര പോയി .ഡല്‍ഹി,ആഗ്ര,ജയ്പൂര്‍ എന്നിവിടങ്ങളില്‍. അത് വിവേകാനന്ദ ട്രാവല്‍സ് ആയിരുന്നു.അന്ന് എനിക്ക് സ്ഥല പരിചയമൊന്നും ഇല്ല എങ്കിലും ഡല്‍ഹിക്ക് അടുത്തെവിടെയോ ആണ് കണ്ണന്‍റെ വൃന്ദാവനം എന്നു തോന്നി. ഞാന്‍ ഗൈഡിനോട് ചോദിച്ചു, അവിടെ പോകാന്‍ സാധികുമോ എന്ന്. ഓ അവിടെ ഒന്നുംതന്നെ കാണാനില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിന്നീടു ഒരു ദിവസം ജയ്ഹിന്ദ്‌ ടി.വി.യില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ശ്രീ ഉദിദ്ചൈദന്യജിയുടെ ഭാഗവതം സംപ്രേക്ഷണംചെയ്തപ്പോള്‍ അതിന്‍റെ tittile വൃന്ദാവന വര്‍ണ്ണന ആയിരുന്നു. കൃഷ്ണന്‍റെ പിഞ്ചു പാദങ്ങള്‍ പതിഞ്ഞ ഓരോ മണല്‍ത്തരിയും ആനന്ദ പുളകത്തോടെ കണ്ണന്‍റെ കഥകള്‍ പറഞ്ഞു തരും എന്നെല്ലാം പറഞ്ഞു വൃന്ദാവനകാഴ്ചകള്‍ കണ്ടപ്പോള്‍ അവിടെ എത്താനുള്ള ആഗ്രഹം കൂടി. പിന്നെ കണ്ണന്‍ വിളിക്കുന്നതും കാത്തിരുന്നു. അതിനിടയില്‍ എന്‍റെ ചില സുഹൃത്തുക്കള്‍ വൃന്ദാവന്‍ യാത്ര പോയി . അപ്പോഴെല്ലാം ഞാന്‍ അടക്കാനാവാത്ത കൊതിയോടെ കാത്തിരുന്നു. ആമണ്ണില്‍ കാലുകുത്താന്‍ എന്‍റെ കണ്ണനെ കാണാന്‍ അനുഭവിക്കാന്‍ കണ്ണന്‍ വിളിക്കുന്നതും കത്ത് കൊതിയോടെ ഇരുന്നു.
ഇപ്പോള്‍ ഇതാ ആമ്പാടിക്കണ്ണന്‍ വിളിച്ചിരിക്കുന്നു. ഈ ഓണദിവസം ഞാന്‍ യാത്ര പുറപ്പെടുന്നു. കണ്ണന്‍ ലീലകളാടിയ പുണ്യ വൃന്ദാവനത്തിലേക്ക്. കണ്ണന്‍റെ നിത്യ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ആ പവിത്ര ഭൂമിയിലേക്ക്‌. കണ്ണനെ കാണാന്‍,അനുഭവിക്കാന്‍, രാധാദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍!

മാത്രമല്ല എന്നില്‍ ശ്രീകൃഷ്ണപ്രേമഭക്തി ഉറപ്പിക്കാന്‍ വളരെയധികം അനുഗ്രഹമായിത്തീര്‍ന്നത് സപ്താഹശ്രവണം തന്നെയാണ്. അതില്‍ ഞാന്‍ മനസ്സുകൊണ്ട് എന്നും നമസ്ക്കരിക്കുന്ന ബ്രഹ്മശ്രീ ഹരി നാരായണന്‍ നമ്പൂതിരി ആണ് ഈ യാത്ര നയിക്കുന്നത് എന്നതും വളരെ ഭാഗ്യം തന്നെ . എല്ലാം എന്‍റെ കണ്ണന്‍റെ അതിരറ്റ കാരുണ്യം മാത്രം, എല്ലാം ശ്രീകൃഷ്ണ തൃപ്പാദത്തില്‍ സമാര്‍പ്പിക്കുന്നു.

എല്ലാവര്‍ക്കും എന്‍റെ ഓണ ആശംസകള്‍ !



No comments:

Post a Comment