ശ്രീകൃഷ്ണാ! ദാസിയമീ ഞാന്
അങ്ങതന് കൃപകൊണ്ടിതാ
ശയ്യ വിട്ടെഴുന്നെല്ക്കുന്നു
വീണ്ടുമീ പ്രാത സന്ധ്യയില്
സച്ചിതാനന്ദമേകുന്ന
രാധാകൃഷ്ണ സ്വരൂപത്തെ
നമിച്ചേവം തുടങ്ങുന്നു
ഞാനിന്നെന് കര്മ്മമൊക്കെയും
ഈ ദിനം മുഴുവന് ഭക്തി-
പൂര്വ്വകം തിരുനാമങ്ങള്
ചൊല്ലുവനെന്റെ നാവിന്ന്
ഭാഗ്യമുണ്ടായ് വരേണമേ
ഞാനെന് മനസാ വാചാ
ചെയ്തിടും കര്മ്മമൊക്കെയും
പരിശുദ്ധമായിത്തീരാന്
കൂപ്പുന്നു ഹരിതന് പദം
കൃഷ്ണാ! എന് നോട്ടമോ വാക്കോ
മറ്റുള്ളോര്ക്കഴലേകുവാന്
ഇടയകാതെ കാക്കേണം
കമലായത ലോചനാ!
ഗൃഹസ്ഥാശ്രമിയാമെന്നെ
ആശ്രയിപ്പോരെ സര്വദാ
നേര്വഴിക്കു നയിക്കാനായ്
ബുദ്ധി നല്കണമീശ്വരാ
മുജന്മകര്മ്മദോഷത്താല്
അണയും സുഖ ദുഃഖങ്ങള്
സന്തോഷത്തോടെയേറ്റീടാന്
രാധേശാ! ശക്തി നല്കണം
രാധികാമാധവാ !കൃഷ്ണാ!
രാസമണ്ഡല നായകാ!
രാധാരമണ വിശ്വേശാ!
സാദരം കൈ തൊഴുന്നു ഞാന്
സുദര്ശന രഘുനാഥ്
വനമാലി

No comments:
Post a Comment