എത്രയോവട്ടം കണ്ടാലും കണ്ടാലും
ആശ തിരാത്ത വതാലയേശനെ
കാണുവാനായി ചെല്ലുന്ന നേരത്ത്
മുന്നിലായ് ശ്രീ ഗരുഡനെ കണ്ടു ഞാന്
മഞ്ഞുളാലൊന്നു കണ്ടപ്പോഴെന്നുടെ
മാനസത്തിലെന് കണ്ണന് നിറഞ്ഞു പോയ്
വേഗം വാണിഭക്കാരേയും പിന്നിട്ടു
ഉണ്ണിക്കണ്ണന്റെ വാതില് കടന്നു ഞാന്
ഉള്ളിലുള്ളോരെന് കണ്ണന്റെ വിഗ്രഹം
ദൂരത്തായ് കണ്ടു പ്രാര്ത്ഥിച്ചു മുന്നിലെ
ശ്രീ കൊടിമരച്ചോട്ടിലായ് നന്നായി
വീണു സാഷ്ടാംഗമര്പ്പണം ചെയ്തു ഞാന്
പിന്നെ ശ്രീ ധര്മ്മശാസ്താവിന് മുന്നിലായ്
നന്നായിട്ടു തൊഴുതു പ്രാര്ത്ഥിച്ചെന്റെ
മുന്നില് കാണുന്ന ഭക്തത്തിരയിലായ്
ചെന്നു മന്ദമായ് മുന്നോട്ടു നിങ്ങി ഞാന്
കൃഷ്ണ കൃഷ്ണ ഹരേ ജയ എന്നായി
എങ്ങുമെങ്ങും മുഴങ്ങുന്ന നാമങ്ങള്
മുന്നിലോട്ടു നടക്കുന്ന നേരത്ത്
കര്ണ്ണങ്ങള് കൊണ്ട് കോരിക്കുടിച്ചു ഞാന്
നവിലെപ്പോഴും കൃഷ്ണ നാമങ്ങളും
മാനസത്തിലാ ചാരുസ്വരൂപവും
ഓര്ത്തു ചുറ്റിന്റെ ഉള്ളില് കടക്കുമ്പോള്
ജന്മസാഫല്യം കൈവരും നിര്ണ്ണയം
പീലി ചാര്ത്തിയ പൊന്നിന് കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല് പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും
പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്ക്കുന്ന കണ്ണനെ
നെയ്വിളക്കിന്റെ ശോഭയില് ദൂരെയായ്
കൊച്ചിടനാഴി താണ്ടുമ്പോള് കാണവേ
അച്യുതനെ അടുത്തു കണ്ടിടുവാന്
ചിത്തമോടിയെന് മുന്നിലായ് തല്ക്ഷണം
തൊട്ടടുത്തെന്റെ കണ്ണനെ കണ്ടപ്പോള്
പെട്ടന്നുണ്ടായൊരാനന്ദമേങ്ങ
ചോല്ലിടെണ്ടു ഞാന് കൃഷ്ണ ഹരേകൃഷ്ണ
ചിത്ത ചോരാ! മനോഹരാ! സുന്ദരാ !
കണ്ണു പൂട്ടാതെന് കണ്ണനെ തെല്ലിട
കാണുവാനായ് തൊഴുതു നിന്നിടവേ
കണ്ണുനിരോടി വന്നെന്റെ കണ്ണന്റെ
ചാരുരുപം മറച്ചു കളഞ്ഞിതേ
വീണ്ടുമൊന്നെന്റെ കണ്ണനെ കാണുവാന്
കണ്ണടച്ചു തുറന്നു ഞാന് നോക്കവേ
മാറൂ മാറൂ എന്നോതുന്നതു കേട്ടു
മാറി മുന്നോട്ടു പോയി ഞാന് വേഗത്തില്
നേരെ പോയ് ഗണനാഥന്റെ മുന്നിലായ്
ഏത്തമിട്ടു പ്രദക്ഷിണം വയ്ക്കവേ
ഭക്തയാം കുറുരമ്മ കലം കൊണ്ടു
കണ്ണനെ മൂടും കാഴ്ചയും കണ്ടു ഞാന്
ശ്രീ ആനന്ദ ശയന സ്വരൂപവും
തൂണില് കൊത്തിയ പത്തവതാരവും
കണ്ടു ഭക്തമാരുതി മുന്പിലും
കൃഷ്ണ ഭക്തിക്കായ് കൈ കൂപ്പി നിന്നു ഞാന്
മോദമോടെ പുറത്ത് കടന്നിട്ട്
തിര്ത്ഥ ചന്ദനം വാങ്ങിയുടന് തന്നെ
ഭക്തവത്സലയകുമെന്നമ്മയെ
ഭക്തിയോടെ നമിച്ചു വലം വെച്ച്
മമ്മിയൂര് വാഴും ശ്രീ മഹാദേവനെ
സങ്കല്പ്പിച്ചു തോഴുതുടന് കണ്ണന്റെ
മുന്നിലേക്കെത്തി കൈകൂപ്പി നില്ക്കവേ
കണ് കുളിര്ക്കുന്ന് ക്ഴ്ചയും കണ്ടു ഞാന്
ശ്രീ കൊടിമരചോട്ടിലുരുളിയ്ല്
വച്ചിരിക്കുമാ കുന്നിക്കുരു മണി
ഒട്ടു കൌതുകാല് വാരിക്കളിക്കുന്നു
കൊച്ചു കുഞ്ഞുങ്ങള് ആനന്ദമഗ്നരായ്
ഇക്കിടങ്ങളില് ആരാകുമെന്നുടെ
കുഞ്ഞി പ്പൈതലാം വാതലയേശ്വരന്
വച്ചിരിപ്പുണ്ടോ ആരെങ്കിലുമൊരു
കൊച്ചു വേണു അരയിലായ്, നോക്കി ഞാന്
ഒട്ടു മാറിട്ടു കൊച്ചു കുഞ്ഞുങ്ങള്ക്കു
*മാമു * നല്കുന്ന കാഴ്ചയും സുന്ദരം
മമാമുണ്ണുവനായി കൊതിയോടെ
വായ്തുറക്കുന്ന കുഞ്ഞെന്റെ കണ്ണാനോ?
ഒന്നു കാണുവാന് എത്ര കൊതിയെന്നോ
എന്റെ കണ്ണാ വരിക നീ മുന്നിലായ്
ഒന്നെടുത്തോട്ടെ എന്നുണ്ണി പൈതലേ
ഉമ്മ വെച്ചോട്ടെ തൃചെവടികളില്
ചന്ദനത്തിന്റെ ഗാന്ധമെഴുന്നൊരു
പൊന് തിരുമേനി ഒന്നു പുല്കട്ടെ ഞാന്
വേണുവുണ്ണുന്ന ചുണ്ടിനാലൊന്നെന്റെ
മാധവാ!നറും പുഞ്ചിരി നല്കുമോ?
സുദര്ശന രഘുനാഥ്
വനമാലി

No comments:
Post a Comment