വാകച്ചാര്ത്തിനായ് മേല്ശാന്തി വന്നു
എണ്ണ തേപ്പിച്ച നേരത്ത്
കണ്ണാ എന്നൊന്നു ഞാന് വിളിച്ചപ്പോള്
എന്റെ പിന്നില് അണഞ്ഞു നീ ...
ചാരിനിന്നു നിന് പാണികള് രണ്ടും
എന് കഴുത്തിലണച്ചപ്പോള്
കായാമ്പൂ വര്ണ്ണാ എണ്ണയെല്ലമെന്
ചേലയിലായി ഗോവിന്ദാ...
നന്ദഗോപലാ നിന്റെ മേനി തന്
ഗന്ധമെന്നില് പകര്ന്നപ്പോള്
കണ് തുറന്നു ഞാന് നോക്കിയ നേരം
കണ്ണാ നിയ്യില്ല ചാരത്ത്...
കോടക്കാര്വര്ണ്ണാ നിന്റെ മായകള്
കാട്ടിയെന്നെ വലക്കല്ലേ
ചാരത്തുണ്ടു നീ എപ്പോഴുമെന്ന
നേരറിഞ്ഞു ഞാന് മാധവാ..
എന്റെ ഓരോരോ ശ്വാസനിശ്വാസം
കൃഷ്ണാ ! എന്നു വിളിക്കുമ്പോള്
വേര്പിരിഞ്ഞീടാനാകുമോ കണ്ണാ
രാധികേശ നിനക്കെന്നെ.
എണ്ണ തേപ്പിച്ച നേരത്ത്
കണ്ണാ എന്നൊന്നു ഞാന് വിളിച്ചപ്പോള്
എന്റെ പിന്നില് അണഞ്ഞു നീ ...
ചാരിനിന്നു നിന് പാണികള് രണ്ടും
എന് കഴുത്തിലണച്ചപ്പോള്
കായാമ്പൂ വര്ണ്ണാ എണ്ണയെല്ലമെന്
ചേലയിലായി ഗോവിന്ദാ...
നന്ദഗോപലാ നിന്റെ മേനി തന്
ഗന്ധമെന്നില് പകര്ന്നപ്പോള്
കണ് തുറന്നു ഞാന് നോക്കിയ നേരം
കണ്ണാ നിയ്യില്ല ചാരത്ത്...
കോടക്കാര്വര്ണ്ണാ നിന്റെ മായകള്
കാട്ടിയെന്നെ വലക്കല്ലേ
ചാരത്തുണ്ടു നീ എപ്പോഴുമെന്ന
നേരറിഞ്ഞു ഞാന് മാധവാ..
എന്റെ ഓരോരോ ശ്വാസനിശ്വാസം
കൃഷ്ണാ ! എന്നു വിളിക്കുമ്പോള്
വേര്പിരിഞ്ഞീടാനാകുമോ കണ്ണാ
രാധികേശ നിനക്കെന്നെ.
No comments:
Post a Comment