Wednesday, 22 October 2014

രാധാകൃഷ്ണം ഭജേ നിത്യം




പരമാത്മാവായ ഭഗവാന്‍ സൃഷ്ടി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വയം കൈക്കൊണ്ട ദിവ്യമായ സ്വരൂപമാണ് സാക്ഷാല്‍ ശ്രീ കൃഷ്ണന്‍.പിന്നിട് ശ്രീ കൃഷ്ണന്‍റെ വമാഭാഗത്ത്‌ നിന്നു ഉണ്ടായതാണ്സര്‍വലോക മാതാവായ ശ്രീ രാധാദേവി .അതിനു ശേഷം മറ്റെല്ലാ സൃഷ്ടിയുംരാധാ ദേവിയില്‍ നിന്നും ഉണ്ടായി.(ദേവി ഭാഗവതം നവമസ്ക്കന്ധം).
രാധാകൃഷ്ണ നാമത്തില്‍ തന്നെ ഈ സത്യം അടങ്ങിയിട്ടുണ്ട്.
കൃഷ്ണന്‍ എന്ന നാമത്തിന്‍റെ കകാരം കമലാപതിയായ വിഷ്ണുവിനെ സൂചിപ്പിക്കുന്നു.ഷകാരം ഷള്‍ഗുണപതിയായ ശ്വേതാധിപന്‍ ശ്രീ ഹരിയേയും ,നകാരം നരസിംഹ മൂര്‍ത്തിയേയും,അകാരം അക്ഷര ബ്രഹ്മം ,നരനാരായണന്‍മാര്‍ ,വിസര്‍ഗ്ഗങ്ങള്‍,എന്നിവയേയും സൂചിപ്പിക്കുന്നു.എങ്ങിനെ പരിപൂര്‍ണ്ണതമങ്ങളായ ആറും ചേര്‍ന്നതാണ് ശ്രീ കൃഷ്ണ നാമം .
ശ്രീ രാധാ ദേവിയുടെ രകാരം രമയെയും(മഹാലക്ഷ്മി) ആകാരം ആദിഗോപിയും,ധകാരം ധരയുംഅകാരം വിരജദേവിയേയും പ്രതി നിധാനം ചെയ്യുന്നു.
ശ്രീകൃഷ്ണ ഭഗവാന്‍റെ ആത്മാവാണ് ശ്രീ രാധാ ദേവി.അതുകൊണ്ടുതന്നെ രാധയോടൊത്ത കൃഷ്ണനെ ഭജിക്കുന്നവര്‍ക്ക് ധര്‍മ്മാര്‍ത്ഥകാമ മോക്ഷങ്ങ ളകുന്ന ചതുഷ്പദത്തേക്കാള്‍ ഉപരി നശ്വരവും നിത്യ ശ്വാശ്വതവുമായ ഗോലോകത്തില്‍ രാധാകൃഷ്ണന്മാരോടൊപ്പം ജനന മരണങ്ങളില്ലാതെ വസിക്കാന്‍ ഇടവരുന്നു. ഓരോരോ ജിവന്‍റെയും ശ്വാശ്വതമായ ലക്ഷ്യം ഇതുതന്നെയാണ്. കലികാലത്ത് നിഷ്കാമമായ നാമജപം ഒന്നുകൊണ്ടു തന്നെ വളരെ വേഗം ഈ ലക്ഷ്യ പ്രാപ്തി കൈ വരുന്നു.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ .
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ !

അതിശ്രേഷ്ടവും പരിപാവനവുമായ കാര്‍ത്തി ക മാസം

.
ഈ വൃശ്ചിക മാസത്തിനു കാര്‍ത്തികമാസം എന്ന് പേരുവരാന്‍ കാരണം ഉണ്ട്. പരബ്രഹ്മ സ്വരൂപനായ ഭഗവാന്‍ സൃഷ്ടി ചെയ്യുവാന്‍ ആഗ്രഹിച്ചപ്പോള്‍ സ്വയം സ്വീകരിച്ച സച്ചിതാനന്ദ സ്വരൂപമാണ് മനോമോഹനമായ സാക്ഷാല്‍ ശ്രീകൃഷ്ണ സ്വരൂപം. അതിനു ശേഷം തന്‍റെ വമാഭാഗത്ത്‌ നിന്നും അദ്ദേഹത്തിന്‍റെ ആത്മാവ് തന്നെ അതിമാഹോഹരമായ സ്വരൂപത്തെ സ്വീകരിച്ചു .അതാണ് സാക്ഷാല്‍ ശ്രീ രാധാദേവി . ഈദേവിയില്ല എങ്കില്‍ കൃഷ്ണനോ ,കൃഷ്ണനില്ല എങ്കില്‍ ഈ ദേവിക്കോ നിലനില്പ്പില്ല. കേവലം സൃഷ്ടി ലീലയ്ക്കായി രണ്ടായി പ്രകടമായതാണ് .
ഈ രാധാകൃഷ്ണന്മാര്‍ നിത്യസത്യവും അനശ്വരവും ആയ ഗോലോകത്തില്‍ ശാശ്വതരായി വസിക്കുന്നു. ഈ ദേവി ഭഗവാനില്‍ നിന്നും പ്രകടമായത് വൃശ്ചിക മാസത്തില്‍ തൃക്കാര്‍ത്തിക ദിനത്തിലാണ്. ലോകത്തില്‍ ആദ്യമായി കൊണ്ടാടിയ ഉത്സവം രാധാദേവിയുടെ ജന്മോത്സവമായ തൃക്കാര്‍ത്തി കയാണ്. അന്ന് സാക്ഷാല്‍ ശ്രീ കൃഷ്ണ ഭഗവാന്‍ രാധാദേവിയെ പാദപൂജ ചെയ്തു. അതി പവിത്രമായ ഈ ജന്മദിനം മൂലമാണ് വൃശ്ചിക മാസത്തിനു കാര്‍ത്തിക മാസം എന്ന് പേര് വന്നത്.
ഈ പവിത്രമായ കാര്‍ത്തിക മാസത്തില്‍ ദാമോദരാഷ്ടകം നിത്യപാരായണം ചെയ്യുന്നത് അത്യന്തം പുണ്യമാണ്. ദാമോദരാഷ്ടകപാരായണത്തിന് മുന്പ് ദാമോദരന്‍ എന്ന ഭഗവാന്‍റെ നാമത്തെ നന്നായി പരിചയപ്പെടുന്നത് ഗുണം ചെയ്യും.
“ദാമം കൊണ്ടമ്മ ഉരലില്‍ ബന്ധിച്ചപ്പോള്‍
ദാമോദരനായി നിന്ന കൃഷ്ണാ ഹരി “
കേവലം അമ്മയുടെ ബന്ധനം കൊണ്ട് മാത്രമല്ല ഭഗവാന്‍ ദാമോദരനായത്. അതിനുമുന്പ് തന്നെ ആ നാമം ഭഗവാനില്‍ ഉണ്ട്. ദാമ എന്നാല്‍ ജഗത് എന്ന് ഒരര്ത്ഥം കൂടിയുണ്ട്, ജഗത്തിനെ തന്‍റെ ഉദരത്തില്‍ ധരിചിരിക്കുന്നവന്‍ ആയതുകൊണ്ട് ദാമോദരന്‍.. ഈ സത്യത്തെ ഭക്തര്‍ക്ക്ബോധ്യമാക്കുന്നതാണ് ഭഗവാന്‍ മണ്ണ് തിന്നീട്ടു അമ്മയ്ക്ക് ബ്രഹ്മാണ്ഡം കാണിച്ചു കൊടുത്ത ലീല. ആ ഉദരത്തിലാണ് കണ്ണനേ യശോദാമ്മ കേവലം ഒരു കയറു കൊണ്ട് അദ്ദേഹത്തിന്‍റെ ആ പരമ കാരുണ്യത്താല്‍ വളരെ നിസ്സാരമായി ബന്ധിച്ചത്. ഇതു സാധിച്ചത് ആ അമ്മയുടെ നിഷ്ക്കളങ്കമായ നിഷ്ക്കാമ പ്രേമം ഒന്നുകൊണ്ടു മാത്രമാണ്. ഈ ലീല കൊണ്ട് ഭഗവാന്‍ ഭക്തനോട്‌ പറയുന്നത്. നിഷ്കാമമായ പ്രേമം ഒന്നുകൊണ്ടുമാത്രം ഭഗവാനില്‍ ശരണാഗതി ചെയ്താല്‍ ഈ ജഗത്തിനെ തന്നെ ജയിക്കാം എന്ന പരമാര്ത്ഥ സത്യമാണ്. അതായതു ഭഗവാനില്‍ പരമപ്രേമം ഒന്ന് മാത്രം മതി ഈ ലൌകികബന്ധം ഒരു തരത്തിലും ആ ഭക്തനെ ബാധിക്കില്ല.
ഇനി മോറ്റൊരര്ത്ഥം കേവലം ഭോഗങ്ങള്‍ക്കായി ഉദരമിത്തം പല പല വേഷങ്ങളണിഞ്ഞു ഈ സംസാരത്തില്‍ ചരിക്കുമ്പോള്‍ ഭഗവാനെ മറന്നു ജീവികുന്ന ഭക്തനോടുള്ള കാരുണ്യത്താല്‍ പല തരത്തിലുള്ള കഷ്ടതാകളായി അദ്ദേഹത്തിന്‍റെ സ്നേഹപാശത്താല്‍ ഭഗവാന്‍ നമ്മെ ബന്ധിക്കുന്നു. അപ്പോള്‍ ഭഗവല്‍ സ്മരണ ഉണ്ടാകാനും ഭാഗവനിലേക്ക് അടുക്കാനും ഇടവരുന്നു. അങ്ങിനെ സ്നേഹപാശത്താല്‍ നമ്മെ ബന്ധിക്കുന്നവന്‍ ദാമോദരന്‍.
“എന്നെന്നും എന്നെ നിന്‍ സ്നേഹപാശംകൊണ്ട്
ബന്ധിച്ചീടേണമേ ദാമോദരാ”
ഈ ദാമോദരനെയാണ് നാം അതിപവിത്രമായ ഈ കാര്ത്തിക മാസത്തില്‍ ദാമോടരഷ്ടകത്താല്‍ സ്തുതിക്കുന്നത്.
ഹേ! ദാമോദരാ ഭോഗവസ്തുവായ എന്‍റ മനസ്സ് സദാ മോഹാടവിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നു. എന്‍റെ ഇന്ദ്രിയങ്ങളെല്ലാം ഈ മനസ്സിനെ അവയുടെ അധീനതയില്‍ ബന്ധിച്ചിരിക്കുന്നു. എത്ര ശ്രമിചീട്ടും കിട്ടുന്നില്ല. ഞാനിതാ ഈ മനസ്സ് അങ്ങയുടെ പദാരവിന്ദത്തില്‍ സമര്‍പ്പി ക്കുന്നു. അങ്ങയുടെ കാരുണ്യത്താല്‍ ഈ മനസ്സിനെ സ്വീകരിച്ചു ആ സ്നേഹപാശത്താല്‍ ബന്ധിച്ചു അങ്ങയുടെ അധീനതയില്‍ തന്നെ വയ്ക്കു. അപ്പോള്‍ എന്‍റെ ഇന്ദ്രിയങ്ങളും അവയുടെ പിന്നാലെ അങ്ങയുടെ പദാരവിന്ദത്തില്‍ എത്തും. പിന്നീടു ഒരിക്കലും അവ ഭോഗവസ്തുക്കളില്‍ രമിക്കില്ല. അങ്ങിനെ ഹേ! രാധികേശ! എന്നില്‍ അങ്ങയോടുള്ള പരമ പ്രേമത്തെ വളര്‍ത്തി അങ്ങയുടെ സ്വധാമമായ ഗോലോകത്തിലേക്ക് ആരാധദേവിയുടെ അടുത്തേക്ക് കൊണ്ടുപോയി അങ്ങയുടെ നിത്യ ദര്‍ശന സുഖം സാദ്ധ്യമാക്കു. അവിടെ രാധാകൃഷ്ണ പ്രേമത്തില്‍ ലയിച്ചു ആ അമൃതം സാദാ പാനം ചെയ്തു കഴിയാന്‍ ഇതാ അത്യധികമായ കൊതിയോടെ കാത്തിരിക്കുന്നു. രാധേ !രാധേ! രാധേ! രാധേ!
ഈ മനസ്സോടെയാകട്ടെ ദാമോടരഷ്ടക പാരായണം.

Tuesday, 21 October 2014

വീണ്ടും വൃന്ദാവനത്തിലേക്ക്

എന്റെ കൃഷ്ണാ
ബന്ധുക്കൾ നമുക്കെത്ര ശിവ ശിവ
വിഷ്ണു ഭക്തന്മാരില്ലേ ഭുവനത്തിൽ
ആ പരമ പ്രേമത്തെക്കുറിച്ച് എന്ത് പറയാൻ?
ഇത്രയും കാരുണ്യം എന്നിൽ ചൊരിയാൻ എന്ത് മുന്ജന്മ പുണ്യം ചെയ്തു?
ഇതാ വീണ്ടും ഓർത്തിരിക്കാത്ത നിമിഷത്തിൽ ഓടിവന്നു കയ്യിൽ പിടിച്ചിരിക്കുന്നു. വീണ്ടും ഇതാ തയ്യാറായിരിക്കുന്നു ആ വൃന്ദാവന ഭൂമിയിലേക്ക്‌ ഇവളെ കൂട്ടിക്കൊണ്ടു പോകാൻ.
എത്രയോവട്ടം കണ്ടാലും കണ്ടാലും കൊതിതീരാത്ത കൃഷ്ണാനുഭവം പകർന്നുതരുന്ന കണ്ണന്റെ ആ വൃന്ദാവന ഭൂവിൽ ഇതാ വീണ്ടും മഹാഭാഗവതന്മാരായ കൃഷ്ണബന്ധുക്കളോടൊപ്പം ഇവളെയും ചേർത്ത് പിടിച്ചിരിക്കുന്നു . അഹോ ഭാഗ്യം! ഇതല്ലാതെ എന്ത് പറയാൻ?
വൃന്ദാവനേശ്വരീ ശ്രീ രാധേ !
കൃഷ്ണപ്രേമമയീ ! ഇവൾ ഇതാ വരുന്നു . ആ പരമ പ്രേമത്തിൽ അലിയാൻ. കണ്ണനെ അറിയാൻ !
— feeling blessed 

Saturday, 11 October 2014

കീർത്തനപുണ്യം




ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍ വക്താവിനുംശ്രോതാവിനും അവരുടെ ഏഴു തലമുറകള്‍ക്കും ശ്രുതിമാത്രയില്‍ത്തന്നെ പവിത്രമാക്കിത്തീര്‍ക്കുന്നു. ശ്രീ കൃഷ്ണപരമാത്മാവിന്‍റെ ഗുണഗണങ്ങള്‍ എവിടെയൊക്കെ കീര്‍ത്തിക്കപ്പെടുന്നുവോ അവിടം തന്നെയാണ് സര്‍വ്വ തീര്‍ത്ഥങ്ങളും ,പുണ്യങ്ങളും മംഗളങ്ങളുമെല്ലാംനിലനില്‍ക്കുന്നത്.ശ്രീകൃഷ്ണ കീര്‍ത്തന ധ്വനി കേള്‍ക്കുന്നമാത്രയില്‍ എല്ലാ പാപങ്ങളും ഗരുഡനെക്കണ്ട സര്‍പ്പങ്ങളെപ്പോലെ ഓടി ഒളിക്കുന്നു.ശ്രീ കൃഷ്ണ കീര്‍ത്തനം നടക്കുന്ന ദിവസം സ്ഥലം എന്നിവ സഫലമാണ്,ധന്യമാണ്,യശസ്സുണ്ടാക്കുന്നതും,സര്‍വ്വ മംഗള പ്രദവും ആണ്.അവിടെ ആയുസ്സിനു കോട്ടം സംഭവിക്കില്ല.ശ്രീ കൃഷ്ണ കീര്‍ത്തനത്തില്‍ പരമാനന്ദമഗ്നരായി നൃത്തമാടുന്ന ഭക്ത വൃന്ദങ്ങളുടെ പാദധൂളികളാല്‍ വസുന്ധര പവിത്രയായിത്തീരുന്നു. (ശ്രീ നാരദ പഞ്ചരാത്രത്തില്‍ നിന്ന്)

ശ്രീ കൃഷ്ണ !ഗോവിന്ദ!ഹരേ!മുരാരേ!
ഹേ!നാഥ! നാരായണ!വാസുദേവാ!
ലോകൈക നാഥ!മധുസൂതന!കൃഷ്ണ!കൃഷ്ണാ!
രാധേശ!കേശവ!സുരേശ!ഹരേ!നമസ്തേ!



Friday, 10 October 2014

''ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം''




ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നിൽക്കുന്ന രൂപത്തിൽ കാണപ്പെടുന്ന ഭഗവാൻ 4 കൈകളിൽ പാഞ്ചജന്യം (ശംഖ്‌), സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറിൽ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭം തുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും
ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ വാഴുന്നത്. റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.

പേരിനു പിന്നിൽ

കുരുവൈയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം.14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാൺ പരാമർശിച്ചിരിക്കുന്നത്. ഗുരുവും വായുവും ചേർന്ന ഗുരുവായൂരാക്കിയതും അതിനെ ക്ഷേത്രവുമായി ബന്ധിച്ച് വളർത്തിയെടുത്തതും ആധുനികകാലത്താണ്‌. എങ്കിലും ഐതിഹ്യമായി പ്രചരിക്കുന്ന അത്തരം കഥകൾക്കാണ്‌ കൂടുതൽ ശ്രോതാക്കൾ. [1] കുരവക്കൂത്ത് നടന്നിരുന്ന സ്ഥലമായതിനാലാവാം കുരവയൂർ എന്ന പേരു വന്നതെന്ന് വി.വി.കെ വാലത്ത് അനുമാനിക്കുന്നു. [2]

ഐതിഹ്യം

ക്ഷേത്രത്തിൽ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടിക്കും അഞ്ചടിക്കുമിടയിൽ ഉയരം വരും. പീഠം കൂടി കണക്കിലെടുത്താൽ ആറടിയാകും. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദർശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയിൽ തീർത്ത ഈ വിഗ്രഹം ആദ്യം ശിവന്റെയൊപ്പമായിരുന്നു. പിന്നീട് ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവിൽ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളിൽ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്നിഗർഭൻ, വാമനൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ). ഒടുവിൽ ദ്വാരക കടലിൽ മുങ്ങിയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേർന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂർ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും പേരുകൾ വന്നു.

ശിവൻ തപസ്സു ചെയ്തെന്നു കരുതുന്ന പൊയ്കയെ രുദ്രതീർത്ഥമെന്ന്‌ വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂർ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്‌.) ശ്രീകൃഷ്ണൻ ഉദ്ധവനോട്‌ ദേവഗുരു ബൃഹസ്പതിയെകൊണ്ട്‌ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന്‌ വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂരെന്നു നാമമുണ്ടായെന്ന്‌ സ്ഥലനാമ പുരാണം.

പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് ഐതീഹ്യം. ബ്രഹ്മാവിന് വിഷ്ണു ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും മൂന്നുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു മൂന്നു ജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ മൂന്നു ജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.

സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.

ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമനനായി ജനിച്ചു.

ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ വസുദേവന്റെയും ദേവകിയുടെയും മകനായി ജനിച്ചു.

ദൌമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായൂദേവന്റെയും സഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.

ചരിത്രം

ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെ നാ‍രായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്."തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്.തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം" വില്യം ലോഗൻ മലബാർ മാനുവലിൽ ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം - യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.

1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവും മൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനഃസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

തീപിടിത്തം

1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അൽഭുതകരമായി തീയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു.

ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു.ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.

അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.

പുനരുദ്ധാരണം

കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.

തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.

വാസ്തുവിദ്യ

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.

ക്ഷേത്രത്തിലെ നിത്യനിദാനം

ഗുരുവായൂരിൽ നിത്യേന അഞ്ചുപുജകളും മൂന്നുശീവേലികളുമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ “നിർമാല്യ ദർശനം“ എന്ന് പറയുന്നു.

വാകച്ചാർത്ത്
ബിംബത്തിൽ എണ്ണയഭിഷേകം നടത്തുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ.

ഉഷ:പൂജ
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ.

എതിർത്ത് പൂജ
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിർത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് ഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തു കാവിൽ ഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു.

കാലത്തെ ശീവേലി
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാൺ ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

നവകാഭിഷേകം
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലുംകൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്.

പന്തീരടി പൂജ
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാൺ ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.

ഉച്ചപൂജ
ഇത് നടയടച്ചുള്ള പൂജയാൺ. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.

ദീപാരാധന
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു.

അത്താഴ പൂജ
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. നിവേദ്യം കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ “തൃപ്പുക” എന്ന ചടങ്ങാൺ. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള അഷ്ടഗന്ധ ചൂർണ്ണമാൺ തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് “12 ദർശനങ്ങൾ“ എന്നു പറയുന്നു.

വഴിപാടുകൾ

പാൽ പായസം, വെണ്ണ, അപ്പം, അട, പഴം, പഞ്ചസാര, ഉദയാസ്തമനപൂജ, ത്രിമധുരം, കളഭാഭിഷേകം എന്നിവയാണ് ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ. ഗണപതിഹോമം, അപ്പം, മോദകം എന്നിവ ഗണപതിക്കും നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ അയ്യപ്പനും അഴൽ, വെടി വഴിപാട്, മഞ്ഞൾ - കുങ്കുമം പ്രസാദം എന്നിവ ഭഗവതിക്കും പ്രധാനവഴിപാടുകളാണ്. 2007ൽ തെറ്റായ ദേവപ്രശ്നവിധി സത്യമാണെന്ന് വിശ്വസിച്ച് പമ്പരവിഡ്ഢിയായിരുന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അയ്യപ്പനുമുന്നിൽ എള്ളുതിരി നിർത്തി. തുടർന്ന് ഗുരുവായൂരുകാർക്ക് ശനിദശയായി. കള്ളക്കടത്തും കവർച്ചയും കൊലപാതകങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

വിശേഷ ദിവസങ്ങൾ

ഉത്സവം

ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. ആനയോട്ടദിവസം രാത്രിയോടെ ഉത്സവത്തിനായി കൊടികയറും. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ഉത്സവത്തിന് "മുളയിടൽ" ചടങ്ങ് ഉണ്ട് . നവധാന്യങ്ങൾ വെള്ളി കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ(വാതിൽമാടം) സൂക്ഷിക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിൽ ആണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. എല്ലാ ദിവസവും രാത്രി അമ്പലത്തിന്റെ വടക്കുഭാഗത്ത് ശ്രീഭൂതബലി കഴിഞ്ഞ് ഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി ഇരിക്കും. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ബലി ഇടുന്നു. ആ ദിവസം “എട്ടാം വിളക്ക്“ എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. പിഷാരടി പള്ളിവേട്ട തുടങ്ങാൻ ക്ഷണിക്കുന്നു. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റെദിവസം 6 മണിക്ക് ഉണരുന്നു. ഉഷപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി കണ്ടിയൂർ പട്ടരുടെ ഓർമ്മ പുതുക്കുന്നു. അതിനുശേഷം ഭഗവതി അമ്പലത്തിലൂടെ പ്രവേശിക്കുകയും ഭക്തജനങ്ങൾ കൊണ്ടുവന്ന ഇളനീരിൽ ആദ്യം ഭഗവാൻ ആറാടുകയും ചെയ്യുന്നു. അതിനുശേഷം രുദ്രതീർഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രി മുങ്ങുന്നു. പിന്നീട് ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപൂജ. വർഷത്തിൽ ആറാട്ട് ദിവസം രാവിലെ 11 മണിയോടെയാണ് ഉച്ചപൂജ . അതിനുശേഷം 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

ആനയോട്ടം

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതീഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെ ആണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുകയും ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.

ഏകാദശി

വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക.

വലിയ ആഘോഷ പരിപാടികൾ ആണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവനവകാശപ്പെട്ടതായിരുന്നു. പുലർച്ച യോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ.

മണ്ഡല പൂജ/വിശേഷാൽ കളഭാഭിഷേകം

വൃശ്ചികം ഒന്നിനാണ് മണ്ഡല കാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപെടുന്നു. മൂന്നു നേരം കാഴ്ച ശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡല കാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പനു കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയ ദിനം, മേല്പത്തൂർ പ്രതിമ സ്ഥപനം ഇവ മണ്ഡല കാലത്തുള്ള വിശേഷദിവസങ്ങൾ .

അഷ്ടമി രോഹിണി

ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.

നാരായണീയദിനം

മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസം. ഇതു വ്രുശ്ചികത്തിലെ 28ആം ദിവസം ആഘോഷിക്കുന്നു.

പൂന്താന ദിനം

കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനമായി ആഘോഷിക്കുന്നതു.

കൃഷ്ണഗീതി ദിനം

തുലാം 30,1161 നു സാമൂതിരി രാജാവായിരുന്ന മാനവേദരാജയാൽ കൃഷ്ണഗീതി രചിക്കപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കായ് ഗുരുവായൂർ ദേവസ്വം ഈ ദിവസം ആഘോഷിക്കുന്നു.

കുചേലദിനം

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീ കൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായി ഈ ദിനം ആഘോഷിക്കുന്നു. ഈ ദിവസം അനേകായിരം ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാൻ എത്തുന്നു തങ്ങളുടെ ദാരിദ്രനിർമ്മാജനത്തിനായി.

അക്ഷയതൃതീയ

വൈശാഖത്തിലെ ആദ്യത്തെ തൃതീയ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം “ബലരാമജയന്തി“ എന്നു അറിയപ്പെടുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതി ഗംഭീരമായി ആഘോഷിക്കുന്നു.

മേട വിഷു

വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. പുലർച്ചെ 3 മണിക്കാണ് കണികാണൽ ചടങ്ങ്. മേൽശാന്തി ഭഗവാനെ പ്രത്യ്യേകം തയ്യാറാക്കിയ കണി കാണിക്കുന്നു. അതിനുശേഷം ഭക്തജനങ്ങൾ ഭഗവാനെ കണികാണുന്നു.

ചെമ്പൈ സംഗീതോത്സവം

സംഗീതസാമ്രാട്ട് ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാൺ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാൺ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.

വൈശാഖം

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ട്പുരയിൽ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതി (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരിൽ ആചരിക്കപ്പെടുന്നു.

(Shree Guruvayoorappan Bhaktha Community Groupsല്‍ നിന്നും ശേഖരിച്ചത്)



വന്ദേ നന്ദവ്രജസ്ത്രീണാം

എന്‍റെ കൃഷ്ണാ!
കണ്ണന്‍ വൃന്ദാവനം വിട്ട് പോയി എന്ന് ആരാണ് പറഞ്ഞത്? ഒരിക്കലും കണ്ണന്‍ വൃന്ദാവനം വിട്ട് പോയീട്ടില്ല. രാധയ്ക്കു വേണ്ടിയാണ് കണ്ണന്‍ ഗോലോക വൃന്ദാവനത്തെ ഈ ഭൂമിയില്‍ കൊണ്ട് വന്ന് ഭൂമിയെ പവിത്രമാക്കിയത്. രാധയില്ലാതെ കണ്ണനൊ കണ്ണനില്ലാതെ രാധയോ ശ്രീ രാധാകൃഷ്ണന്മാര്‍ ഇല്ലാതെ വൃന്ദാവനമോ ഇല്ല. ഈ സത്യം ഉദ്ധവര്‍ നേരിട്ട് മനസ്സിലാക്കിയതാണ്. രാവിലെ ഗോപികമാര്‍ കൃഷ്ണാര്‍പ്പിത മാനസകളായി കൃഷ്ണ ഗീതം ആലപിച്ചപ്പോള്‍ അതോടൊപ്പം ഒഴുകിവന്ന മുരളീരവവും, കൃഷ്ണസാമീപ്യവും അദ്ദേഹം അനുഭവിച്ചതാണ്‌. അതെ അനുഭവത്തില്‍ ലയിച്ച ഗോപികമാരെ അദ്ദേഹം കണ്ടതാണ്.
ആ പ്രേമത്തില്‍ എല്ലാം മറന്ന് ഉദ്ധവര്‍.ഗോപീ പാദരേണുക്കള്‍ വാരി വാരി ശിരസ്സിലണിഞ്ഞു അതില്‍ക്കിടന്നുരുണ്ട്

വന്ദേ നന്ദവ്രജസ്ത്രീണാം പാദരേണുമഭീഷ്ണശ
യാസം ഹരികഥോല്ഗീ്തം പുനാതി ഭുവനത്രയം

എന്ന് ഉറക്കെപ്പാടിയത്. കൃഷ്ണപ്രേമത്തെ സദാ അനുഭവിക്കുന്നവര്‍ക്ക് ഒരിക്കലും ആ വിരഹം ഉണ്ടാവില്ല. ഇങ്ങിനെ പ്രേമം നിറഞ്ഞ ഈ വൃന്ദാവനം വിട്ട് കണ്ണന് എങ്ങോട്ട് പോകാനാകും.! കണ്ണന്‍ ഇവിടെത്തന്നെ ഉണ്ട്. പ്രപഞ്ചത്തിലെ മറ്റിടങ്ങളിലെല്ലാം കൃഷ്ണപ്രേമത്തിന്‍റെ അലകള്‍ മാത്രമാണ്. അതല്ലേ കണ്ണന്‍ തനിക്കു പ്രിയപ്പെട്ട ഭക്തരെ ഈ വൃന്ദാവനികയില്‍ കൊണ്ടുവന്ന് ഒരിക്കലും വിടാതെ തന്നോട് ചേര്ത്തു നിര്‍ത്തുന്നത്. മഹാരാസത്തില്‍ ഓരോ ഗോപികമാര്‍ക്കും ഓരോ കൃഷ്ണനായി വൃത്താകാരത്തില്‍ മഹാരാസമാടിയപ്പോള്‍ അതിന്‍റെ നടുവിലായി പരിപൂര്‍ണ്ണ തമനായ ഒരു കൃഷ്ണനും ഉണ്ട്. പരമപ്രേമാത്തല്‍ ആരു വന്നാലും അവര്‍ക്കായി ആ സച്ചിതാനന്ദ സ്വരൂപന്‍ നിലകൊള്ളുന്നു.





മനസ്സില്‍ ഒരു വാകച്ചാര്‍ത്ത്

വാകച്ചാര്‍ത്തിനായ്‌ മേല്‍ശാന്തി വന്നു 
എണ്ണ തേപ്പിച്ച നേരത്ത് 
കണ്ണാ എന്നൊന്നു ഞാന്‍ വിളിച്ചപ്പോള്‍ 
എന്‍റെ പിന്നില്‍ അണഞ്ഞു നീ ...

ചാരിനിന്നു നിന്‍ പാണികള്‍ രണ്ടും 
എന്‍ കഴുത്തിലണച്ചപ്പോള്‍
കായാമ്പൂ വര്‍ണ്ണാ എണ്ണയെല്ലമെന്‍ 
ചേലയിലായി ഗോവിന്ദാ...

നന്ദഗോപലാ നിന്‍റെ മേനി തന്‍ 
ഗന്ധമെന്നില്‍ പകര്‍ന്നപ്പോള്‍ 
കണ്‍ തുറന്നു ഞാന്‍ നോക്കിയ നേരം 
കണ്ണാ നിയ്യില്ല ചാരത്ത്...

കോടക്കാര്‍വര്‍ണ്ണാ നിന്‍റെ മായകള്‍ 
കാട്ടിയെന്നെ വലക്കല്ലേ
ചാരത്തുണ്ടു നീ എപ്പോഴുമെന്ന 
നേരറിഞ്ഞു ഞാന്‍ മാധവാ..

എന്‍റെ ഓരോരോ ശ്വാസനിശ്വാസം
കൃഷ്ണാ ! എന്നു വിളിക്കുമ്പോള്‍
വേര്‍പിരിഞ്ഞീടാനാകുമോ കണ്ണാ
രാധികേശ നിനക്കെന്നെ.

ശ്രീകൃഷ്ണന്‍റെ 28 നാമങ്ങള്‍



ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു.
"അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക്‌ ഏറ്റവും പ്രിയമായിട്ടുള്ളത്?"
സ്വത സിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു.
"ഹേ!അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ.എന്നാല്‍ചോതിച്ചതുകൊണ്ട് ഞാന്‍ പറയാം.എന്‍റെ 28നാമങ്ങള്‍ ഏറ്റവും ശ്രേഷ്ടവും എനിക്കു പ്രിയപ്പെട്ടതുമാണ്.
ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി ,ഏകാദശി,എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നില്‍ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നില്‍ ഐക്യമുണ്ടാകുവനും സാധിക്കും.കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്. കാരണം കലിയില്‍ നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു.

മത്സ്യം കൂര്‍മ്മം വരാഹം ച
വമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണഡരീക്ഷം
മാധവം മധുസുതനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹാലയുധം
ഗോവര്‍ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദന്‍ഗം ഗരുഡദ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം.




Thursday, 9 October 2014

പ്രേമപുണ്യം നിറഞ്ഞ വൃന്ദാവനം

പ്രേമം നിറഞ്ഞ ഈ വൃന്ദാവനം വിട്ട് കണ്ണന് എങ്ങോട്ട് പോകാനാകും.! കണ്ണന്‍ ഇവിടെത്തന്നെ ഉണ്ട്. പ്രപഞ്ചത്തിലെ മറ്റിടങ്ങളിലെല്ലാം കൃഷ്ണപ്രേമത്തിന്റെ അലകള്‍ മാത്രമാണ്. അതല്ലേ കണ്ണന്‍ തനിക്കു പ്രിയപ്പെട്ട ഭക്തരെ ഈ വൃന്ദാവനികയില്‍ കൊണ്ടുവന്ന് ഒരിക്കലും വിടാതെ തന്നോട് ചേര്ത്തുനിർത്തുന്നത്. കണ്ണന്റെ പ്രിയപ്പെട്ട ആ ഭക്തോത്തമന്മാരുടെ പാദത്തെ ആശ്രയിച്ചതിനാല്‍ ആ മഹാത്മാക്കളുടെ ദാസാനുദാസരായി ഈ ഞങ്ങളെയും കണ്ണന്‍ ഇവിടെ കൊണ്ടുവന്ന് കൃഷണകൃപയില്‍ മുക്കിയിരിക്കുന്നു. ഇനിയുമിനിയും എത്രയെത്ര ജന്മങ്ങള്‍ എടുക്കേണ്ടി വന്നാലും ഏതേതു ശരീരത്തില്‍ വർത്തിച്ചാലും കണ്ണാ!അങ്ങയുടെ ഈ വൃന്ദാവനത്തില്‍ കൃഷണപ്രേമികളായ ഭക്തരോടൊപ്പം മതിവരുവോളം വന്ന് പോകാനെങ്കിലും അനുഗ്രഹിക്കണേ!



ഗോലോകത്തിലേക്കു പോകാം

നിത്യ സത്യമായതും,എല്ലാവരും എത്തിചേരേണ്ടതും,രാധകൃഷ്ണ സാന്നിധ്യം
സാദാ സര്‍വത്ര നിറഞ്ഞിരിക്കുന്നതും,ഒരിക്കലും
തിരിച്ചുവരേണ്ടത്തതുമായ പരമ പവിത്രമായ ഗോലോകത്തില്‍ എത്രയും പെട്ടന്നു എത്തിച്ചേ ര്‍ന്നു ശ്രീരാധാ കൃഷ്ണ പ്രേമ ഗംഗയില്‍ മുങ്ങിക്കിടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹരേ കൃഷ്ണ നപജാപയജ്ഞത്താല്‍ വേഗം ഈ പാസ്പോര്‍ട്ട് സ്വന്തമാക്കു

.ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ


പ്രണാമം

പൂന്തനപ്പനയിലുടെ ഞാനദ്യമായ്
വതാലയേശനേ തൊട്ടറിഞ്ഞു
കൃഷ്ണാ നിന്‍ ഭക്തവല്സല്യമറിഞ്ഞു ഞാന്‍
പൂന്തനപ്രേമവും ഞാനറിഞ്ഞു

നിഷ്കാമാഭക്തിയാല്‍ പൂന്തനമേകിയ
തേനമൃതാകുന്ന ജ്ഞാനപ്പാന
മധുര്യമോടെ കുടിച്ചോരാ കണ്ണന്‍റെ
കാരുണ്യമോര്‍ത്തെന്‍ മിഴി നിറഞ്ഞു

കാര്‍മുകില്‍വര്‍ണ്ന്‍റെ കാരുണ്യം കൊണ്ടിതാ
കണ്മുന്‍പില്‍ കണ്ടു ഞാന്‍ പൂന്താനത്തെ
കണ്ണന്‍റെ ലീലയില്‍ മുങ്ങിക്കുളിക്കുമാ
മള്ളിയൂരാം ഭക്തപൂന്താനത്തെ

ഭാഗവതോത്തമാ അങ്ങതന്‍ ത്രിപ്പാദം
ഭക്തിയോടെവം നമിക്കുന്നു ഞാന്‍
കൃഷ്ണനിലെന്നെനും പ്രേമമേറിടുവാന്‍
ത്രിക്കരം ചേര്‍ത്തോന്നനുഗ്രഹിക്കൂ




Wednesday, 8 October 2014

എന്നും ഉളളിൽ നിറയുന്ന വൃന്ദാവനത്തിന്റെ ആനന്ദം (2013 സെപ്റ്റംബർ)




ഇത്തവണ ഓണത്തിന് ഞാന്‍ ഒരു യാത്ര പോകുന്നു. വളരെയധികം കൊതിച്ചു കാത്തിരുന്ന യാത്ര. പത്തു കൊല്ലം മുന്‍പ് എന്‍റെ ഭര്‍ത്താവിന്‍റെ എല്‍.ടി.സി.യില്‍ ഒരു യാത്ര പോയി .ഡല്‍ഹി,ആഗ്ര,ജയ്പൂര്‍ എന്നിവിടങ്ങളില്‍. അത് വിവേകാനന്ദ ട്രാവല്‍സ് ആയിരുന്നു.അന്ന് എനിക്ക് സ്ഥല പരിചയമൊന്നും ഇല്ല എങ്കിലും ഡല്‍ഹിക്ക് അടുത്തെവിടെയോ ആണ് കണ്ണന്‍റെ വൃന്ദാവനം എന്നു തോന്നി. ഞാന്‍ ഗൈഡിനോട് ചോദിച്ചു, അവിടെ പോകാന്‍ സാധികുമോ എന്ന്. ഓ അവിടെ ഒന്നുംതന്നെ കാണാനില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പിന്നീടു ഒരു ദിവസം ജയ്ഹിന്ദ്‌ ടി.വി.യില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ശ്രീ ഉദിദ്ചൈദന്യജിയുടെ ഭാഗവതം സംപ്രേക്ഷണംചെയ്തപ്പോള്‍ അതിന്‍റെ tittile വൃന്ദാവന വര്‍ണ്ണന ആയിരുന്നു. കൃഷ്ണന്‍റെ പിഞ്ചു പാദങ്ങള്‍ പതിഞ്ഞ ഓരോ മണല്‍ത്തരിയും ആനന്ദ പുളകത്തോടെ കണ്ണന്‍റെ കഥകള്‍ പറഞ്ഞു തരും എന്നെല്ലാം പറഞ്ഞു വൃന്ദാവനകാഴ്ചകള്‍ കണ്ടപ്പോള്‍ അവിടെ എത്താനുള്ള ആഗ്രഹം കൂടി. പിന്നെ കണ്ണന്‍ വിളിക്കുന്നതും കാത്തിരുന്നു. അതിനിടയില്‍ എന്‍റെ ചില സുഹൃത്തുക്കള്‍ വൃന്ദാവന്‍ യാത്ര പോയി . അപ്പോഴെല്ലാം ഞാന്‍ അടക്കാനാവാത്ത കൊതിയോടെ കാത്തിരുന്നു. ആമണ്ണില്‍ കാലുകുത്താന്‍ എന്‍റെ കണ്ണനെ കാണാന്‍ അനുഭവിക്കാന്‍ കണ്ണന്‍ വിളിക്കുന്നതും കത്ത് കൊതിയോടെ ഇരുന്നു.
ഇപ്പോള്‍ ഇതാ ആമ്പാടിക്കണ്ണന്‍ വിളിച്ചിരിക്കുന്നു. ഈ ഓണദിവസം ഞാന്‍ യാത്ര പുറപ്പെടുന്നു. കണ്ണന്‍ ലീലകളാടിയ പുണ്യ വൃന്ദാവനത്തിലേക്ക്. കണ്ണന്‍റെ നിത്യ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ആ പവിത്ര ഭൂമിയിലേക്ക്‌. കണ്ണനെ കാണാന്‍,അനുഭവിക്കാന്‍, രാധാദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍!

മാത്രമല്ല എന്നില്‍ ശ്രീകൃഷ്ണപ്രേമഭക്തി ഉറപ്പിക്കാന്‍ വളരെയധികം അനുഗ്രഹമായിത്തീര്‍ന്നത് സപ്താഹശ്രവണം തന്നെയാണ്. അതില്‍ ഞാന്‍ മനസ്സുകൊണ്ട് എന്നും നമസ്ക്കരിക്കുന്ന ബ്രഹ്മശ്രീ ഹരി നാരായണന്‍ നമ്പൂതിരി ആണ് ഈ യാത്ര നയിക്കുന്നത് എന്നതും വളരെ ഭാഗ്യം തന്നെ . എല്ലാം എന്‍റെ കണ്ണന്‍റെ അതിരറ്റ കാരുണ്യം മാത്രം, എല്ലാം ശ്രീകൃഷ്ണ തൃപ്പാദത്തില്‍ സമാര്‍പ്പിക്കുന്നു.

എല്ലാവര്‍ക്കും എന്‍റെ ഓണ ആശംസകള്‍ !



എന്റെ കൃഷ്ണന് സമർപ്പണം



എന്‍റെ കൃഷ്ണാ
ഇന്ന് എനിക്ക് തന്നത് ശരിക്കും അത്ഭുതം തന്നെ ആയിരുന്നു. ഇന്നലെ രാത്രിയില്‍ എന്‍റെ ചെവിയില്‍ മന്ത്രിച്ചതല്ലേ ഇന്നു ഗുരുവയുര്‍ക്ക് കൊണ്ടുപോകാമെന്ന്. അത് കണ്ണന്‍റെ ഒരു വികൃതി ആയിട്ടെ കണക്കാക്കിയുള്ളൂ എങ്കിലും ഇതാ ആ സന്നിധിയില്‍ കൊണ്ട് നിര്‍ത്തി. എന്തൊരു ഭംഗിയായിരുന്നു എന്‍റെ കണ്ണന്. എന്നില്‍ നിറഞ്ഞത്‌ കണ്ണാ നിന്നോടുള്ള മധുര ഭാവമാണ്. ഞാന്‍ ഓര്‍ക്കുന്നു കണ്ണാ! കുഞ്ഞായിരുന്നപ്പോള്‍ എന്‍റെകളിക്കുട്ടുകരനായി മനസ്സില്‍ നിറഞ്ഞു. കൌമാരത്തില്‍ നന്ദകുമാരനായി ഓരോരോ കാടുകള്‍ കാട്ടിക്കൊണ്ട് എന്നില്‍ നിറഞ്ഞു. എന്നാല്‍ കണ്ണാ യൌവ്വനത്തില്‍ എന്‍റെ പ്രേമസര്‍വ്വസ്വമായി എന്നില്‍ നിറഞ്ഞു, പിന്നെ പതിയായി വന്നു. അമ്മയാകാന്‍ തുടങ്ങിയപ്പോള്‍ എന്തൊരു വിസ്മയം കണ്ണാ നീ ഉണ്ണിയായി വന്നു. ഇങ്ങിനെ പെട്ടെന്നൊരു അവരോഹണം കണ്ണാ നിനക്കു മാത്രമേ സാധിക്കുകയുള്ളൂ. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം ഇപ്പോഴാണ്. എല്ലാ ഭാവത്തിലും നീ എന്നിലേക്കൊഴുകി വരുന്നു. ചിലപ്പോള്‍ മകനായി,പതിയായി, സഖാവായി, പ്രേമസ്വരൂപനായി ,അച്ഛനായി അമ്മയായി,ഗുരുവായി ഓരോരോ വേഷത്തിലും എന്നില്‍ നിറയുന്നു. രോഗങ്ങളും ദുഃഖങ്ങളും വരുമ്പോഴാണ് കണ്ണാ എനിക്ക് നിന്നെ ഏറെ ഇഷ്ടം. അപ്പോഴാണ് നീ മധുര ഭാവത്തില്‍ വന്ന് സാരല്യന്നെ പോട്ടെ ഞാനില്ലേ എന്നും പറഞ്ഞ് നിന്നോട് ചേര്‍ത്ത്‌ പുല്‍കുന്നത്. അപ്പോഴൊക്കെ എനിക്ക് തോന്നിയീട്ടുണ്ട് . എന്‍റെ അടുത്തേക്ക്‌ ഓടിയെത്താനുള്ള നിന്‍റെ ഉപയമല്ലേ ഈ സന്താപങ്ങള്‍ എന്ന്. കണ്ണാ! എത്ര പറഞ്ഞാലും തീരുന്നതല്ല നിന്‍റെ കാരുണ്യവും പ്രേമവും.
ഇതും എന്‍റെ എല്ലാമെല്ലാമായ കണ്ണന് സമര്‍പ്പിക്കുന്നു.

ധന്യം വൃന്ദാവനം

എന്റെ കൃഷ്ണൻ പ്രേമത്തോടെ നൽകിയ ജന്മസാഫല്യം 

എല്ലാം എനിക്കെന്റെ കൃഷ്ണൻ

എന്‍റെ കൃഷ്ണാ!
അവിടുന്ന് സൃഷ്ടിച്ച സര്‍വ്വ ചരാചരങ്ങളും എത്ര മനോഹരങ്ങളാണ്. പുഴയും മലകളും നീലാകാശവും കടലും പൂക്കളും എല്ലാമെല്ലാം അങ്ങയില്‍ നിന്നും ഉണ്ടായതല്ലേ! ഇത്രയും മനോഹാരിത അങ്ങയുടെ സൃഷ്ടിക്കുണ്ടെങ്കില്‍ അങ്ങയുടെ മനോമോഹന സൗന്ദര്യം ആര്‍ക്കു വര്‍ണ്ണിക്കാന്‍ കഴിയും.
പുഴയുടെ പാട്ടും, കാറ്റിന്‍റെ മര്‍മ്മരവും കുയിലിന്‍റെ കൂചനവും എത്രകേട്ടാലും മതിവരത്തതാണ്. മഴയ്ക്ക് താളവും ഇടിനാദത്തിന്ഗാംഭീര്യവും നല്കിയതും കണ്ണാ നീ തന്നെ. ആ നിന്‍റെ സ്വരമാധുരി എത്ര ആനന്ദദയകമാണ്.
കണ്ണാ ! മൂലപ്രകൃതിയായ നിന്‍റെ പ്രേമമയി രാധയിലേക്ക് നിന്‍റെ പരമ പ്രേമം പകര്‍ന്നു നല്കിയതല്ലേ ഈ മനോഹാരിത.

കൃഷ്ണ സന്ദേശം കാത്ത്



വൃന്ദാവനത്തില്‍ നീ ചെന്നപ്പോളെന്നോമല്‍
കണ്ണനെ കണ്ടുവോ തോഴി ?
കണ്ണന്‍റെ സുന്ദര വേണുഗാനം കേട്ടോ
കാളിന്ദി തിരവും കണ്ടോ?

കണ്ടപ്പോള്‍ ഓടിയണഞ്ഞുവോ കാര്‍വര്‍ണ്ണന്‍
പ്രേമത്തോടെന്നേ തിരഞ്ഞോ ?
ഉണ്ണിയെ കാണാന്‍ ഞാന്‍ ചെല്ലാത്ത പരിഭവം
ചെന്താര്‍ മിഴിയില്‍ നിറഞ്ഞോ?

മണ്ണിലെന്‍ കണ്ണന്‍റെ പദാരവിന്ദത്തിന്‍
പുണ്യമാം രേഖകള്‍ കണ്ടോ?
പിലിത്തിരുമുടിക്കെട്ടില്‍ നിന്നുര്‍ന്നൊരു
പിലിത്തുണ്ടെങ്ങാനും കണ്ടോ?

പക്ഷി ലതാദികള്‍ കൃഷ്ണഗീതം പാടി
നര്‍ത്തനമാടുന്ന കണ്ടോ?

ഗോപീ ഗൃഹം കണ്ടോ ഗോവര്‍ധനം കണ്ടോ
ഗോക്കളെ മേക്കുന്ന കണ്ടോ?
ഗോപിമാരറിയാതെ വെണ്ണ കവര്‍ന്നവന്‍
ആരുമേ കാണാതെ തന്നോ?

അവിടുത്തെ മണ്‍തരി ഓരോന്നും കൃഷ്ണന്‍റെ
ഓരോ കഥകള്‍ പറഞ്ഞോ?
നിന്നുവോ തോഴി കടമ്പുമരച്ചോട്ടില്‍
കാളിയമര്‍ദ്ദനം കണ്ടോ?

നീലനിലവില്‍ നിനക്കായി മാധവന്‍
അടിയോ രസനടനം?
വൃക്ഷങ്ങള്‍ തീര്‍ത്തൊരു പൂമ്പട്ടു മെത്തമേല്‍
കൃഷ്ണനോടൊപ്പമിരുന്നോ ?

അതുകണ്ട കാര്‍മുകില്‍ മോദത്താല്‍ നിങ്ങളെ
മെല്ലെ പനിനീര്‍ തളിച്ചോ?
കാനന മദ്ധ്യത്തില്‍ നിന്നെയും കാര്‍വര്‍ണ്ണന്‍
രാധയെപ്പോലെ വെടിഞ്ഞോ?

കണ്ണനെത്തേടി നടന്നപ്പോള്‍ വന്നുനിന്‍
കണ്ണുകള്‍ പൊത്തിയോ കൃഷ്ണന്‍
ലാവണ്യ സുന്ദരന്‍ മാറോടു ചേര്‍ത്തുടന്‍
രാധേ!എന്നൊന്നു വിളിച്ചോ?

എല്ലാം മറന്നു നീ മോഹന കൃഷ്ണന്‍റെ
മാറില്‍ തലചായ്ച്ചു നിന്നോ?
കണ്ണന്‍റെ പുണ്യം നുകര്‍ന്ന് നുകര്‍ന്നു നീ
കണ്ണനായ് മാറിയോ തോഴീ?

തിരികെവരും നേരം അരികത്തണ ഞ്ഞൊരു
സന്ദേശമോതിയോ കണ്ണന്‍
വൃന്ദാവനത്തില്‍ ഞാന്‍ ചെല്ലെണ്ടാതെന്നാണെ-
ന്നൊരു കുറി ചൊല്ലിയോ കൃഷ്ണന്‍?

പറയൂ വിശദമായ് എല്ലാം പ്രിയസഖി
അറിയാന്‍ തിടുക്കമായ്‌ തോഴി
കൃഷ്ണനില്‍ ചേരാന്‍ കൊതിക്കുന്നൊരെന്‍ മനം
കൃഷ്ണ കഥയാല്‍ നിറയ്ക്കു

 (സുദര്‍ശന രഘുനാഥ് ,വനമാലി)

നാമജപ മഹാത്മ്യം



ഭഗവത് ഗീത , ഭാഗവതം. ഉപനിഷത്ത് എന്നിവയെല്ലാം നിഷ്ഠയോടെ പഠിക്കുന്ന ഒരു സാധകനു എന്തിനാണ് നാമജപം എന്നു ചിന്തിക്കുന്നവര്‍ പലരും ഉണ്ട്.അതു നാമജപ മഹാത്മ്യം ശരിയായി മനസ്സിലാക്കത്തതുകൊണ്ടാണ്.അലക്ഷ്യമായി അലയുന്ന മനസ്സിനെ ഏകാഗ്രമാക്കിമനോവൃത്തികളെ നിയന്ത്രിച്ചു ഈശ്വരോന്മുഖമാക്കി സാദാ നിര്‍ത്തുകഎന്നത് നിരന്തരമായ നാമജപം ഒന്നു കൊണ്ട് മാത്രമേ സാധ്യമാകു . അങ്ങിനെ മനസ്സിനെ ഏകാഗ്രമാക്കിയാല്‍ മാത്രമേ മറ്റു സാധനകള്‍ ശരിയായി പ്രകാശിക്കുകയുള്ളൂ.
നാമം രൂപത്തെ അടിസ്ഥാനമാക്കിയാണ്. നാമം ഇല്ലാതെ രൂപമോ രൂപം ഇല്ലാതെ നാമമോ ഇല്ല. ഒരു രൂപത്തെ ഉള്ളില്‍ ഉറപ്പിച്ചു അതിന്‍റെ നാമത്തെ നിരന്തരം ജപിക്കുമ്പോള്‍ സാധകനു ആ രൂപത്തോട് രാഗം വളരുകയും ,അതു ഭക്തിയായി ഭവിക്കുകയും ചെയ്യുന്നു. ഇങ്ങിനെ നിരന്തരമായ സ്മരണത്തിലൂടെ മാത്രമേ ധ്യാനം സാധ്യമാകുകയുള്ളൂ. ധ്യാനത്തിലൂടെ മാത്രമേ ബ്രഹ്മാനുഭൂതി ലഭിക്കുകയുള്ളൂ. അതിനാല്‍ ഏതു സാധകനും നാമജപം അത്യന്താപേക്ഷിതമാണ്.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!

കണ്ണനെ കാണുവാന്‍



ശ്രീ ഗുരുവായൂരില്‍ വാണരുളീടുന്ന
ഗോലോക നാഥനാം കാര്‍വര്‍ണ്ണനെ
കണ്ണിണയ്ക്കാനന്ദ കര്‍പ്പൂരമാകുന്ന
ഉണ്ണിയെ കാണുവാന്‍ പോകുന്നു ഞാന്‍.
വര്‍ണ്ണമയില്‍‌പ്പീലി തെന്നലിലാടിടും
കോതിമിനുക്കിയ കാര്‍ക്കുന്തലും
ഗോപിക്കുറിയും തിലകവും മിന്നുന്ന
നാസികാശോഭയും കണ്ടീടും ഞാന്‍
നീലാഞജനം കൊണ്ട് ഗോപിമാര്‍ ചന്തത്തില്‍
വാലിട്ടെഴുതിയ നീള്‍മിഴിയും
ആ കള്ളനോട്ടവും നാട്യവും ചേലൊത്ത
ചുണ്ടിലെ കള്ളച്ചിരിയും കാണും
വാര്‍മഴവില്ലിനെ തോല്‍പ്പിക്കും പൂങ്കവിള്‍-
ശോഭയും പൊന്മണി കുണ്ഡലവും
മുല്ലപ്പൂ മൊട്ടുകള്‍ നാണിച്ചു പോകുന്ന
ദന്തനിരകളുമിന്നു കാണും.
ശംഖൊത്ത കണ്ഠത്തില്‍ മിന്നും പുലിനഖം
മാറില്‍ വിളങ്ങും വനമാലയും
പൊന്മണിത്താലി കടകങ്ങളും നല്ല
പോന്നരഞ്ഞാണവും കണ്ടിടും ഞാന്‍
ശോഭയേറീടുന്ന കിങ്ങിണിയും ചേലില്‍
തെന്നിമാറും പട്ടുകോണകവും
തൃച്ചേവടികളില്‍ തുള്ളിച്ചിരിക്കുന്ന
പൊന്നിന്‍ തളകളും കാണുമീ ഞാന്‍
ഉണ്ണി ശ്രീ കൃഷ്ണന്‍റെ കേശാദിപാദത്തെ
കണ്ടീട്ടു കോരിത്തരിച്ചു നിന്ന്
നമപുഷ്പങ്ങളാല്‍ അര്‍ച്ചന ചെയ്തു ഞാന്‍
തൃപ്പാദപത്മത്തില്‍ വീണു കൂപ്പും

എന്‍റെ കൃഷ്ണനോട്

എന്‍റെ കൃഷ്ണാ!
ഈ സാമീപ്യം എനിക്ക് തരുന്ന പരമാനന്ദം മറ്റൊന്നിലും അനുഭവിക്കാന്‍ സാധ്യമല്ല.
ഹേ! സച്ചിതാനന്ദ സ്വരൂപാ!മനോമോഹനാ!
ഈ സംസരക്കാട്ടില്‍ അകപ്പെട്ടുപോയ ഞാന്‍
ആ കൈകളില്‍ സുരക്ഷിതയാണ്. 
എന്നെന്നും കൈവിടാതെ എന്നെ
നിന്‍റെ സ്നേഹപാശത്താല്‍ ബന്ധിച്ചു
മറ്റു ബന്ധങ്ങളെല്ലാം തൃക്കണ്‍ കടക്ഷത്താല്‍ ച്ഛേദിച്ചു ആ മൃതു പാണിയാല്‍ വലയം ചെയ്തു തൃച്ചന്ദനം മണക്കുന്ന വനമാല ചാര്‍ത്തിയ മാറോടു ചേര്‍ത്തു നിര്‍ത്തി
ഹേ മുരളീധരാ !നിന്‍റെ മുരളി മനോഹരമായ ചെഞ്ചുണ്ടില്‍ ചേര്‍ത്തു പാടൂ.....ഞാന്‍ അലിഞ്ഞില്ലാതായി നിന്നില്‍ ചേരട്ടെ!

എന്‍റെ കണ്ണനൊരു ഉറക്കു പാട്ട്


അത്താഴപ്പൂജ കഴിഞ്ഞുവല്ലോ കണ്ണാ
കൃഷ്ണനാട്ടം കളി തീര്‍ന്നുവല്ലോ 
കളിവിളക്കണഞ്ഞു ദീപങ്ങള്‍ മിഴിപൂട്ടി
ഓമനക്കണ്ണാ ഉറങ്ങേണ്ടേ ?

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നതല്ലേ കണ്ണാ
രാവേറെയായെന്‍റെ ശ്യാമവര്‍ണ്ണാ
പലരുടെ പരിഭവം കേട്ടെന്‍റെ കണ്ണാ നീ
പകലൊന്നുമുറങ്ങാതിരുന്നതല്ലേ?

പൂമേനി വാടിത്തളര്‍ന്നുവല്ലോ കണ്ണാ
പൂന്തേന്‍മിഴിയിതാ കൂമ്പിടുന്നു
ഓടിനടന്നു തളര്‍ന്നൊരാ പാദങ്ങള്‍
ഒന്നു തലോടട്ടെ ഓമലേ ഞാന്‍!

താമരക്കണ്ണാ നിനക്കുറങ്ങീടുവാന്‍
താരാട്ടു പാടാം ഞാന്‍ മേഘവര്‍ണ്ണാ
ചാരത്തുവന്നുടന്‍ എന്മടിത്തട്ടില്‍ നീ
ചാഞ്ഞെന്‍റെ കണ്ണാ ഉറങ്ങുറങ്ങ്

ചായുറങ്ങൂ കണ്ണാ വാവുറങ്ങൂ
താലോലം താലോലം വാവുറങ്ങൂ
താമരക്കണ്ണാ നീയ്യുറങ്ങൂ
എന്‍റെ ഒമാനക്കുട്ടാ ചായുറങ്ങൂ!

സുദര്‍ശന രഘുനാഥ്
വനമാലി

എന്‍റെ പ്രേമ പ്രിയ


നിന്നെ ഞാന്‍ അറിയുന്നു പെണ്‍കിടാവേ.....
അരിയമണ്‍കുടിലിലെ പെണ്‍കിടാവേ....
നിന്‍റെ ദുഖങ്ങളറിയുന്നു ,നെടുവീര്‍പ്പുമറിയുന്നു.......
എന്നും ഞാന്‍ നിന്‍റെ വിനീതദാസന്‍ ........
കിറി മുഷിഞ്ഞോരു ചേലയാണെങ്കിലും......
വെണ്മ നിറഞ്ഞ നിന്‍ മാനസം കണ്ടു ഞാന്‍ .......
.ചേലയ്ക്കായ്‌ കൈ നിട്ടി നിന്നില്ല യെങ്കിലും.............
ഒരുപിടിയവിലിനായ് ഒരിടയചെറുക്കനായ്.........
നിന്‍റെ മണ്‍കുടിലില്‍ ഞാന്‍ വന്നിരുന്നു സഖീ........
.എന്നും ഞാന്‍ നിന്‍റെ വിനിത ദാസന്‍ .......
ചെറുകുടിലില്‍ നീ വേല ചെയ്തു തളരവെ....
.ഒരു സ്വന്താനത്തിന്‍റെ ചെറുകുളിര്‍ക്കാറ്റായി......
നിന്നെ തലോടി തഴുകി നിന്നു ഞാന്‍......
നിന്‍റെ പൂമേനി പുണര്‍ന്നു നിന്നു..........
നിന്നെ ഞാന്‍ അറിയുന്നു പ്രാണസഖി.....
നീ രാധയെപ്പോലെയെന്‍പ്രേമ പ്രിയ.....
എന്നും ഞാന്‍ നിന്‍റെ വിനീത ദാസന്‍.


സുദര്‍ശന രഘുനാഥ് 
വനമാലി

ഗുരുവായൂരപ്പനെ കാണുവാന്‍ ഒരു യാത്ര



എത്രയോവട്ടം കണ്ടാലും കണ്ടാലും
ആശ തിരാത്ത വതാലയേശനെ
കാണുവാനായി ചെല്ലുന്ന നേരത്ത്
മുന്നിലായ് ശ്രീ ഗരുഡനെ കണ്ടു ഞാന്‍

മഞ്ഞുളാലൊന്നു കണ്ടപ്പോഴെന്നുടെ
മാനസത്തിലെന്‍ കണ്ണന്‍ നിറഞ്ഞു പോയ്‌
വേഗം വാണിഭക്കാരേയും പിന്നിട്ടു
ഉണ്ണിക്കണ്ണന്‍റെ വാതില്‍ കടന്നു ഞാന്‍

ഉള്ളിലുള്ളോരെന്‍ കണ്ണന്‍റെ വിഗ്രഹം
ദൂരത്തായ് കണ്ടു പ്രാര്‍ത്ഥിച്ചു മുന്നിലെ
ശ്രീ കൊടിമരച്ചോട്ടിലായ് നന്നായി
വീണു സാഷ്ടാംഗമര്‍പ്പണം ചെയ്തു ഞാന്‍

പിന്നെ ശ്രീ ധര്‍മ്മശാസ്താവിന്‍ മുന്നിലായ്
നന്നായിട്ടു തൊഴുതു പ്രാര്‍ത്ഥിച്ചെന്‍റെ
മുന്നില്‍ കാണുന്ന ഭക്തത്തിരയിലായ്
ചെന്നു മന്ദമായ് മുന്നോട്ടു നിങ്ങി ഞാന്‍

കൃഷ്ണ കൃഷ്ണ ഹരേ ജയ എന്നായി
എങ്ങുമെങ്ങും മുഴങ്ങുന്ന നാമങ്ങള്‍
മുന്നിലോട്ടു നടക്കുന്ന നേരത്ത്
കര്‍ണ്ണങ്ങള്‍ കൊണ്ട് കോരിക്കുടിച്ചു ഞാന്‍

നവിലെപ്പോഴും കൃഷ്ണ നാമങ്ങളും
മാനസത്തിലാ ചാരുസ്വരൂപവും
ഓര്‍ത്തു ചുറ്റിന്‍റെ ഉള്ളില്‍ കടക്കുമ്പോള്‍
ജന്മസാഫല്യം കൈവരും നിര്‍ണ്ണയം

പീലി ചാര്‍ത്തിയ പൊന്നിന്‍ കിരിടവും
ഫാലദേശത്തു തൊട്ടൊരു ഗോപിയും
ചന്ദനത്താല്‍ പൊതിഞ്ഞ തിരുമെയ്യും
നല്ലകൃഷ്ണ തുളസിപ്പൂ മാലയും

പട്ടുകോണകം മുത്തരഞ്ഞാണവും
കൊച്ചു കൈയ്യിലോരിത്തിരി വെണ്ണയും
മറ്റേ കയ്യിലോരോടക്കുഴലുമായ്
പുഞ്ചിരിയോടെ നില്‍ക്കുന്ന കണ്ണനെ

നെയ്‌വിളക്കിന്‍റെ ശോഭയില്‍ ദൂരെയായ്
കൊച്ചിടനാഴി താണ്ടുമ്പോള്‍ കാണവേ
അച്യുതനെ അടുത്തു കണ്ടിടുവാന്‍
ചിത്തമോടിയെന്‍ മുന്നിലായ് തല്‍ക്ഷണം

തൊട്ടടുത്തെന്‍റെ കണ്ണനെ കണ്ടപ്പോള്‍
പെട്ടന്നുണ്ടായൊരാനന്ദമേങ്ങിനെ
ചോല്ലിടെണ്ടു ഞാന്‍ കൃഷ്ണ ഹരേകൃഷ്ണ
ചിത്ത ചോരാ! മനോഹരാ! സുന്ദരാ !

കണ്ണു പൂട്ടാതെന്‍ കണ്ണനെ തെല്ലിട
കാണുവാനായ്‌ തൊഴുതു നിന്നിടവേ
കണ്ണുനിരോടി വന്നെന്‍റെ കണ്ണന്‍റെ
ചാരുരുപം മറച്ചു കളഞ്ഞിതേ

വീണ്ടുമൊന്നെന്‍റെ കണ്ണനെ കാണുവാന്‍
കണ്ണടച്ചു തുറന്നു ഞാന്‍ നോക്കവേ
മാറൂ മാറൂ എന്നോതുന്നതു കേട്ടു
മാറി മുന്നോട്ടു പോയി ഞാന്‍ വേഗത്തില്‍

നേരെ പോയ്‌ ഗണനാഥന്‍റെ മുന്നിലായ് 
ഏത്തമിട്ടു പ്രദക്ഷിണം വയ്ക്കവേ
ഭക്തയാം കുറുരമ്മ കലം കൊണ്ടു
കണ്ണനെ മൂടും കാഴ്ചയും കണ്ടു ഞാന്‍ 

ശ്രീ ആനന്ദ ശയന സ്വരൂപവും
തൂണില്‍ കൊത്തിയ പത്തവതാരവും
കണ്ടു ഭക്തമാരുതി മുന്‍പിലും 
കൃഷ്ണ ഭക്തിക്കായ്‌ കൈ കൂപ്പി നിന്നു ഞാന്‍ 

മോദമോടെ പുറത്ത് കടന്നിട്ട് 
തിര്‍ത്ഥ ചന്ദനം വാങ്ങിയുടന്‍ തന്നെ 
ഭക്തവത്സലയകുമെന്നമ്മയെ 
ഭക്തിയോടെ നമിച്ചു വലം വെച്ച് 

മമ്മിയൂര്‍ വാഴും ശ്രീ മഹാദേവനെ 
സങ്കല്‍പ്പിച്ചു തോഴുതുടന്‍ കണ്ണന്‍റെ 
മുന്നിലേക്കെത്തി കൈകൂപ്പി നില്‍ക്കവേ
കണ്‍ കുളിര്‍ക്കുന്ന്‍ ക്ഴ്ചയും കണ്ടു ഞാന്‍ 

ശ്രീ കൊടിമരചോട്ടിലുരുളിയ്ല്‍
വച്ചിരിക്കുമാ കുന്നിക്കുരു മണി
ഒട്ടു കൌതുകാല്‍ വാരിക്കളിക്കുന്നു 
കൊച്ചു കുഞ്ഞുങ്ങള്‍ ആനന്ദമഗ്നരായ്‌

ഇക്കിടങ്ങളില്‍ ആരാകുമെന്നുടെ 
കുഞ്ഞി പ്പൈതലാം വാതലയേശ്വരന്‍
വച്ചിരിപ്പുണ്ടോ ആരെങ്കിലുമൊരു 
കൊച്ചു വേണു അരയിലായ്, നോക്കി ഞാന്‍ 

ഒട്ടു മാറിട്ടു കൊച്ചു കുഞ്ഞുങ്ങള്‍ക്കു 
*മാമു * നല്‍കുന്ന കാഴ്ചയും സുന്ദരം 
മമാമുണ്ണുവനായി കൊതിയോടെ 
വായ്തുറക്കുന്ന കുഞ്ഞെന്‍റെ കണ്ണാനോ?

ഒന്നു കാണുവാന്‍ എത്ര കൊതിയെന്നോ 
എന്‍റെ കണ്ണാ വരിക നീ മുന്നിലായ് 
ഒന്നെടുത്തോട്ടെ എന്നുണ്ണി പൈതലേ 
ഉമ്മ വെച്ചോട്ടെ തൃചെവടികളില്‍

ചന്ദനത്തിന്‍റെ ഗാന്ധമെഴുന്നൊരു 
പൊന്‍ തിരുമേനി ഒന്നു പുല്‍കട്ടെ ഞാന്‍ 
വേണുവുണ്ണുന്ന ചുണ്ടിനാലൊന്നെന്‍റെ 
മാധവാ!നറും പുഞ്ചിരി നല്‍കുമോ?

സുദര്‍ശന രഘുനാഥ്
വനമാലി