ഗുരുവായുരപ്പന്റെ പരമഭക്തനായിരുന്നു പൂന്താനം നമ്പൂതിരി. ഒരിക്കൽ പൂന്താനത്തിന്റെ പരമഭക്തികണ്ട് സംപ്രീതനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കയ്യിലെ വിലപിടിച്ച മോതിരം പൂന്താനത്തിന് നൽകി. ഇത്രയും മഹാത്മാവായ ഭട്ടേരിയിൽ നിന്ന് ഒരു സമ്മാനം ലഭിക്കുക . ഗുരുവായൂരപ്പന്റെ കാരുണ്യം ഓർത്ത പൂന്താനത്തിന്റെ സന്തോഷത്തിനതിരില്ലായിരുന്നു. ആ കാരുണ്യത്തിന്റെയും ഭട്ടേരിയുടെ സ്നേഹത്തിന്റേയും പ്രതീകമായ മോതിരം അദ്ദേഹം എപ്പോഴും വിരലിൽ തന്നെ അണിഞ്ഞു.
ഒരിക്കൽ പൂന്താനം ഇല്ലത്തുനിന്നു ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. കാൽനടയായി കാട്ടിലൂടെയാണ് യാത്ര. കൃഷ്ണാനന്ദത്തിൽ മുഴുകി "കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ" എന്ന് ആനന്ദത്തോടെ പാടിക്കൊണ്ട് ഗുരുവായൂരപ്പനിൽ മനസ്സർപ്പിച്ച് അദ്ദേഹം നടക്കുകയായിരുന്നു. വഴിയിൽ കൊള്ളക്കാർ ഒളിച്ചിരിക്കുന്ന കാര്യം പൂന്താനമറിഞ്ഞില്ല. കാടിനു നടുവിലെത്തിയപ്പോൾ പെട്ടെന്ന് പൂന്താനത്തിനു മുന്നിൽ കൊള്ളക്കാർ ആയുധങ്ങളുമായി ചാടിവീണു. അദ്ദേഹത്തിന്റെ മാറാപ്പു തട്ടിപ്പറിച്ച് നോക്കിയപ്പോൾ ഒരു ഭാഗവതഗ്രന്ഥമല്ലാതെ ഒന്നും ലഭിച്ചില്ല. കൊള്ളക്കാർ ക്രോധത്തോടെ പൂന്താനത്തിന്റെ നേരേ തിരിഞ്ഞു.
അദ്ദേഹം കൃഷ്ണാ! ഗുരുവായുരപ്പാ എന്ന് ഉച്ചത്തിൽ വിളിച്ചു. കൊള്ളക്കാരിലൊരാൾ പരിഹസിച്ചു ചിരിച്ചുകൊണ്ട് പൂന്താനത്തെ പിടിച്ചു ഒരു മരത്തിൽ കെട്ടി. അദ്ദേഹം അപ്പോഴും കൃഷ്ണനാമം ജപിച്ചു ശന്തനായി നിന്നു. ഗുരുവായൂരപ്പൻ കൂടെയുണ്ട് എന്ന ദൃഡത പൂന്താനത്തിനുണ്ടായിരുന്നു.

ഒരാൾ അദ്ദേഹത്തിന്റെ കയ്യിലെ മോതിരം ഊരിയെടുക്കാനായി കയ്യിൽ പിടിച്ചതും അതാ ദൂരെ കുതിരക്കുളമ്പടി. കൊള്ളക്കാർക്ക് ചിന്തിക്കാനിട കിട്ടുന്നതിനു മുൻപ് തന്നെ സാമൂതിരിയുടെ മന്ത്രി മങ്ങാട്ടച്ചൻ അവിടേക്ക് പാഞ്ഞെത്തി. പൂന്താനം ആനന്ദത്തോടെ കൃഷ്ണാ എന്ന് ഉറക്കെ വിളിച്ചു. കുതിരയെ തെളിക്കുന്ന ചാട്ടവാർകൊണ്ട് കൊള്ളക്കാരെ അടിയ്ക്കാൻ തുടങ്ങി. കൊള്ളക്കാർ ജീവനും കൊണ്ട് കാട്ടിനുള്ളിൽ ഓടിയൊളിച്ചു.
മങ്ങാട്ടച്ചൻ സ്നഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് പൂന്താനത്തിന്റെ കെട്ടുകളഴിച്ചുമാറ്റി അദ്ദേഹത്തോടു പറഞ്ഞു.
അവിടുന്ന് ഒട്ടും ഭയപ്പെടേണ്ട. ഇനി ആരും അങ്ങയെ ശല്യം ചെയ്യില്യ. സമാധാനമായി പോകൂ. അദ്ദേഹം ആനന്ദക്കണ്ണീരോടെ
"അങ്ങയെ ഇങ്ങോട്ടയച്ചത് സാക്ഷാൽ ഗുരുവായുരപ്പൻ തന്നെയാണ്. ഈ ഉപകാരത്തിനു പ്രതിഫലം തരികയാണ് എന്ന് നിരീക്കരുത്. ഇത് അങ്ങ് എന്റെ സ്നേഹമായിക്കരുതി സ്വീകരിക്കണം." എന്നു പറഞ്ഞ് കയ്യിലെ മോതിരം ഊരി മങ്ങാട്ടച്ചന് സമ്മാനിച്ചു. മങ്ങാട്ടച്ചൻ സന്തോഷത്തോടെ അതു വാങ്ങി തിരിച്ചുപോയി. പൂന്താനം ഗുരുവായൂര്ക്കും പോയി. പൂന്താനം ഗുരുവായൂര് എത്തിയപ്പൾ രാത്രിയായി. നിർമ്മാല്യം തൊഴാമെന്നു കരുതി വിരി വിരിച്ച് രാത്രി അമ്പലനടയിൽ കിടന്നു. അതാണ് പതിവും.
അന്നുരാത്രി ഉറങ്ങാൻ കിടന്ന മേൽശാന്തിയുടെ സ്വപ്നത്തിൽ ഗുരുവായുരപ്പൻ പ്രത്യക്ഷപ്പെട്ടു. എന്നീട്ടു പറഞ്ഞു. "എന്റെ വലതു കയ്യിന്റെ ചെറുവിരലിൽ ഒരു മോതിരം കിടപ്പുണ്ട്. അത് നിർമ്മാല്യദർശനത്തിനെത്തുന്ന പൂന്താനം നമ്പൂതിരിക്ക് കൊടുക്കണം. അദ്ദേഹത്തിന് ആ മോതിരം അത്ര പ്രിയപ്പെട്ടതാണ്."
പെട്ടെന്ന് മേൽശാന്തി ഉണർന്നു. അദ്ദേഹത്തിന് അത്ഭുതമായി. ഇത് ഒരു വെറും സ്വപ്നമോ അതോ സത്യമോ?
മേൽശാന്തിക്ക് പിന്നെ ഉറങ്ങാനായീല്യ. എങ്ങിനെയോ രണ്ടരയായപ്പോൾ എണീറ്റ് കുളിച്ച് മൂന്നുമണിക്ക് നട തുറന്നു. ആദ്യം നോക്കിയത് കണ്ണന്റെ വലതു കയ്യിലെ ചെറുവിരലിലാണ്. ആഹാ! അത്യത്ഭുതം. അതാ കണ്ണന്റെ വിരലിൽ ഒരു മോതിരം. അപ്പോഴേക്കും പൂന്താനം നമ്പൂതിരിയും കുളികഴിഞ്ഞ് ദർശനത്തിനായി ക്ഷേത്രത്തിലെത്തി. മേല്ശാന്തി കണ്ണുനീരോടെ ആമോതിരം ഊരിയെടുത്ത് പൂന്താനത്തിന്റെ കയ്യിൽ കൊടുത്ത് നമസ്ക്കരിച്ചു. പൂന്താനം മോതിരം തിരിച്ചും മറിച്ചും നോക്കി...തനിക്ക് ഭട്ടതിരി സമ്മാനിച്ച അതേ മോതിരം.... തലേദിവസം മങ്ങാട്ടച്ചന് കൊടുത്ത അതേ മോതിരം..... നിറകണ്ണുകളോടെ അദ്ദേഹം മേല്ശാന്തിയെ നോക്കി. മേല്ശാന്തി തലേന്ന് കണ്ട സ്വപനത്തെക്കുറിച്ച് പൂന്താനത്തോട് പറഞ്ഞു.
അപ്പോൾ മങ്ങാട്ടച്ചനായി വന്നത്....എന്റെ പൊന്നു ഗുരുവായൂരപ്പൻ തന്നെ. പൂന്താനത്തിന്റെ കണ്ണുകൾ. നിറഞ്ഞൊഴുകി. കണ്ഠമിടറി. കൈകാലുകൾ വിറച്ചു. കൃഷ്ണാ!
കൃഷ്ണാ! ഹരേ ! ഗുരുവായൂരപ്പാ!
ആശ്രയവത്സലാ അങ്ങ് തന്നെയായിരുന്നുവോ?...
പൂന്താനത്തിനെ രക്ഷിച്ച കണ്ണാ പ്രേമഭക്തി തരൂ...
നാമജപഭാഗ്യം തരൂ.... സത്സംഗം തരൂ.....
കണ്ണാ.... കണ്ണാ... കണ്ണാ ...ആത്മപ്രണാമം. ഇന്നത്തെ ഈ സുദിനത്തിൽ എന്റെ കണ്ണന് ഇതാ ഈ അക്ഷരപ്പൂക്കളാൽ പ്രേമ പുഷ്പാഞ്ജലി.
എല്ലാ മനസ്സുകളിലും കൃഷ്ണപ്രേമം നിറയട്ടെ. സദാ കൃഷ്ണാനുഭവം ഉണ്ടാവട്ടെ.

സുദർശന രഘുനാഥ്
വനമാലി
വനമാലി
No comments:
Post a Comment