അതേ സഖിമാരേ നിങ്ങള് അറിഞ്ഞോ?
ഇന്ന് വൃന്ദാവനത്തിൽ ഗോപികമാർ എല്ലാവരും ഒത്തുകൂടിണ്ട് ത്രേ. കണ്ണന്റെ വികൃതികളെപ്പറ്റി പറയനാണ് ന്ന് തോന്നുന്നു. ഞാനങ്ങോട്ടു പോവ്വാ. നിങ്ങള് കൂടെ വരുന്നോ?
എങ്കിൽ നമുക്ക് ഗോപികമാർ പറയുന്നത് ശ്രദ്ധിക്കാം.
"അതെ നമ്മുടെ കണ്ണന് ഇപ്പോള് നല്ലോണം കുറുമ്പ് കൂടിട്ടോ. കണ്ണനെ ഇങ്ങനെ വിട്ടാല് പറ്റില്യ. എത്ര പാത്രങ്ങളാണ് അവൻ പൊട്ടിച്ചത്?"
"അത് ശര്യെന്ന്യാണ് അന്ന് ആ കവണ വില്പനക്കാരൻ വന്നപ്പോഴേ കരുതീതാണ് കണ്ണൻ അതു വാങ്ങി എന്തെങ്കിലും കുഴപ്പം ണ്ടാക്കും ന്ന്. അതുകൊണ്ടല്ലേ ഞാൻ അയാളെ കണ്ണൻ കാണാതെ മടക്കി അയച്ചത്."
"ഹ ഹ എന്നീട്ടെന്താ? അയാള് നടന്നു ചെന്നത് നേരെ കണ്ണന്റെ മുന്നിലേക്കല്ലേ?. കണ്ണൻ മയക്കുന്ന ചിരിയോടെ 'അമ്മാവാ ഒരു കവണ വെണം കളിക്കാൻ ന്ന് പറഞ്ഞു കൈ നീട്ടിയപ്പോളേക്കും അയാൾ കവണ നല്കി. എന്നീട്ടൊരു പറച്ചിലും. ഈ പുഞ്ചിരിക്ക് പകരം എന്തു തന്നാലും മതിയാവില്യാ ന്ന്."
"അത് ശര്യല്ലേ ലളിതേ.. ഇവൻ നമ്മളേം മയക്കുന്നതും ഈ പുഞ്ചിരികൊണ്ടല്ലേ? ഇനി അബദ്ധം പറ്റില്യ ന്ന് എത്ര ഉറപ്പിച്ചാലും കണ്ണന്റെ കള്ളനോട്ടത്തോടെയുള്ള ചിരി കണ്ടാൽ അതെല്ലാം മറക്കും."
"ഉം അതെ. കവണ കയ്യിൽ കിട്ടിയ
അന്നു മുതൽ തുടങ്ങീതാണ് പാലു വില്ക്കാൻ പോകുന്ന വഴി നമ്മുടെ പാൽക്കടങ്ങൾ ഉടയ്ക്കാൻ. ഇനി ഇതിനൊരു വഴി കാണതെ പറ്റില്യ. പക്ഷേ എന്തുചെയ്യും? "
"വിശാഖേ അതെ നമുക്കൊരു
ഒരു കാര്യം ചെയ്യാം. നമ്മൾ കുറച്ചു പേർ ജലം നിറച്ച കുടങ്ങളുമായി ആദ്യം നടക്കണം. മറ്റുള്ളവർ മറഞ്ഞിരിക്കണം. കണ്ണൻ ഒളിച്ചു നിന്ന് കവണ പ്രയോഗം നടത്തുമ്പോൾ കയ്യോടെ പിടികൂടാം."
"അതെ അതു നല്ല ഉപായമാണ്."
പാൽ നിറച്ച കുടങ്ങള്ക്കു പകരം ജലം നിറച്ച കുടങ്ങളുമായി കുറച്ചു ഗോപികമാർ മുന്നിൽ നടന്നുപോകുന്നുണ്ട് ട്ടോ. അതാ നോക്കൂ..
കണ്ണനും കൂട്ടുകാരും. അവിടെ മറഞ്ഞിരിക്കുന്നു. ഗോപികമാരെ കണ്ടതും കണ്ണനും കൂട്ടരും കവണ പ്രയോഗം തുടങ്ങി. ഇതെന്തത്ഭുതം? കുടങ്ങൾ പൊട്ടി ഒഴുകിയതെല്ലാം പാല്. മറഞ്ഞിരുന്ന് കണ്ണനെ പിടിക്കാൻ ഒരുങ്ങിയ ഗോപികമാരും ഇതു കണ്ട് അമ്പരന്നു നില്ക്കുന്നു. ജലത്തിനു പകരം പാലോ കുടങ്ങൾ മാറിയോ? നോക്കൂ ഗോപികമാരെ കളിപ്പിച്ച് ഈ സമയംകൊണ്ട് കണ്ണനും കൂട്ടുകാരും പൊട്ടിച്ചിരിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടു. അവർ മറ്റു കുടങ്ങള് പരിശോധിച്ചപ്പോള് അതിൽ ജലം. ഗോപികമാർക്ക് സങ്കടവും ദേഷ്യവും സഹിക്കാൻ കഴിയുന്നില്യ." ഇനി ഈ കണ്ണനോട് ഒരു കൂട്ടും വേണ്ട. എപ്പോഴും നമ്മളെ ഓരോ വികൃതികൾകൊണ്ട് ബുദ്ധിമുട്ടിക്കുകയാണ്." എല്ലാവരും പറയുന്നു "അതെന്നെ ഇനി ഈ കള്ളക്കണ്ണനുമായി ഒരു ചങ്ങാത്തവും ഇല്യ. ഇന്നലെ കണ്ണൻ എന്റെ വീട്ടിൽ വന്ന് പശുക്കുട്ടികളുടെ കയറൂരി വിട്ടു. അതിനാൽ നിത്യം പാലുകൊടുക്കുന്നവർക്ക് പാലുകൊടുക്കാനാവാതെ വന്നു.
എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നു ചോദിച്ചപ്പോള് പറയാണ് എന്റെ അമ്മേടെ പാല് ഞാനല്ലേ കുടിക്കണേ ന്ന്. അതുപോലെ പയ്ക്കിടാവിനാണ് അതിന്റെ അമ്മേടെ പാല്."
"ഉം എന്തു പറഞ്ഞാലും കണ്ണൻ ജയിച്ചു നില്ക്കും. കണ്ണനും കൂട്ടുകാരും പാലും വെണ്ണയുമെല്ലാം കവർന്നു കഴിക്കുന്നതിന് അവൻ പറയുന്ന ന്യായം കേൾക്കണോ? പശുക്കളെ മേയ്ക്കാൻ പോയീപ്പോൾ ഈ പശുക്കളെല്ലാം അവരോട് പറഞ്ഞു ത്രേ. ഞങ്ങളെ ഇത്ര നന്നായി നോക്കുന്നതല്ലേ ഞങ്ങളുടെ സന്തോഷത്തിന് നിങ്ങള് പാലും വെണ്ണയുമെല്ലാം ധാരാളം കഴിക്കണം ന്ന്. പാവം അവയ്ക്ക് സങ്കടാവാതിരിക്കാമാണ് ത്രേ. അതിനു മോഷ്ടിക്കണോ ന്ന് ചോദിച്ചപ്പോള് അവൻ മുഖം കോട്ടി പറയാ.. ചോദിച്ചാല് തരാത്തോണ്ടല്ലേ. എല്ലാം വിറ്റ് നീ കാശാക്കേള്ളൂ ന്ന്. "
"ങും അതെ രണ്ടു ദിവസം മുമ്പ് എന്റെ ഗൃഹത്തിൽ അവൻ പാലു മോഷ്ടിക്കാനെത്തി. ഉയരത്തിൽ വച്ചതിനാൽ പീഠം വലിച്ചിട്ടീട്ടും അവന് എത്തീല്യ. അപ്പോള് ഓടക്കുഴൽകൊണ്ട് കുടത്തിന് ദ്വാരമുണ്ടാക്കി കുടിക്കാൻ തുടങ്ങി. ആ സമയം ഞാനങ്ങോട്ട് കയറി ചെന്നത്. ചെന്നപ്പോള് അവന്റെ വായിൽ നിറയേ പാൽ. എന്നീട്ടും അവന്റെ മിഴികളിൽ ഒരു മൃദുസ്മിതം. ആ നയനങ്ങള് എന്നിലേക്ക് ആഴ്ന്നിറങ്ങിയപോലെ. കണ്ണൻ ദൃഷ്ടി മാറ്റാതെ എന്നെ നോക്കി ചുണ്ടിനു നടുവിലൂടെ മൂക്കത്ത് വിരൽ വച്ചു. എന്തോ സൂത്രം ഒപ്പിക്കാനാണ് ന്ന് മനസ്സിലാക്കിയ ഞാൻ അവനെ ദേഷ്യത്തോടെ കണ്ണുരുട്ടിനോക്കി. ആനിമിഷം വായിലുള്ള പാൽ ശക്തിയിൽ ഒരു തുപ്പ്. വിരലിന്റെ ഇരു ഭഗത്തുകൂടി വന്ന് ആ പാൽ കൃത്യമായി എന്റെ ഇരു കണ്ണിലും പതിച്ചു. കണ്ണു കാണാതെ ഞാൻ നിന്ന സമയം അവൻ ചിരിച്ചുകൊണ്ട് ഓടിപ്പോയി."
"അതെല്ലാം പോട്ടെ കണ്ണൻ പാലു മോഷ്ടിക്കാതിരിക്കാൻ എന്റെ മകനെ കാവലാക്കി എല്ലാം പത്തായത്തിൽ വച്ച് പൂട്ടിയാണ് ഞാൻ കുളിക്കാൻ പോയത്. തിരിച്ചു വന്നപ്പോള് മകനെ കാണാനില്യ. പത്തായം പൂട്ടിയതുപോലെ ഉണ്ട്. താക്കോൽ പത്തായപ്പുറത്തുണ്ട്. കുഞ്ഞ് കളിക്കാൻ പോയതാവും ന്നാണ് ഞാൻ കരുതീത്. ഭാഗ്യം കണ്ണൻ താക്കോലു കണ്ടില്യലോ എന്ന സന്തോഷത്തോടെ ശ്രദ്ധിച്ചപ്പോൾ പത്തായത്തിനകത്ത് നിന്ന് ഒരു ശബ്ദം. എലി കയറിയതാവും എന്നു കരുതി തുറന്നുനോക്കിയപ്പോള് എന്താ? വെണ്ണയും പാലും മതിവരുവോളം കഴിച്ച് ബാക്കിയെല്ലാം എന്റെ മകന്റെ തലവഴി കമിഴ്ത്തി പാത്രങ്ങളും ഉടച്ച് എന്റെ മകനെ പത്തയത്തിലടച്ച് കണ്ണൻ പോയേക്കുണു."
"അതെ സഖികളെ എല്ലാവരേയും അവന്റെ വകൃതികൾ വലയ്ക്കുന്നു. അതിനാൽ ഇനി അവനുമായി ഒരു ചങ്ങാത്തവും വേണ്ട."
എല്ലാവരും മൌനത്തിലായല്ലോ. അവരുടെ കണ്ണിൽ വിരഹഭാവം. വാക്കുകൾക്കൊണ്ടുപോലും കണ്ണനെ പിരിയാൻ കഴിയുന്നില്യ. ശ് എല്ലാവരും മിണ്ടാതിരിക്കൂ. അതാ ഒരു ഗോപി എന്തോ മന്ത്രിക്കുന്നു. ശ്രദ്ധിച്ചു കേൾക്കൂ
" നമ്മുടെ മാനസ ചോരനായ കണ്ണനെ എങ്ങിനെ നമുക്ക് ഉപേക്ഷിക്കാനാവും? അവന്റെ വികൃതികൾ ഇല്ലെങ്കില് പിന്നെ വിരസത മാത്രമായിരിക്കും."
എല്ലാവരും പറഞ്ഞു
"ഇല്യ കണ്ണനില്ലാതെ ഒരു നിമിഷംപോലും നമുക്ക് കഴിയാൻ വയ്യ."
അതാ കണ്ണന്റെ കിങ്ങിണി കിലുങ്ങുന്ന ശബ്ദം. മോഹന വേണുഗീതം കേൾക്കുന്നു
കണ്ണാ....
മുന്നിൽ കള്ളച്ചിരിയോടെ കണ്ണൻ..
അവർ എല്ലാവരും ചേർന്ന് കണ്ണനെ പുൽകി നിന്നു.
കണ്ണൻ ചോദിക്കുന്നു.
"സഖിമാരെ നിങ്ങള്ക്ക് എന്നോട് പരിഭവമുണ്ടോ? ഞാൻ ചെയ്യുന്ന വികൃതികളെല്ലാം നിങ്ങള്ക്ക് സദാ എന്നെ സ്മരിക്കാനുള്ള അവസരമൊരുക്കലാണ്. നിങ്ങളുടെ മനസ്സ് സദാ എന്നിലാണ്. യോഗികളും ഋഷീശ്വരന്മാരും എന്നിൽ മനസ്സുറപ്പിക്കാൻ എത്രയോ കഠിനപ്രയത്നം ചെയ്യുന്നു. എന്നാല് നിങ്ങള്ക്ക് നിഷ്പ്രയാസം അതു സാധിക്കുന്നു." അത്യാനന്ദത്തോടെ ഗോപികമാർ പറയുന്നു.
"കണ്ണാ ശരിയാണ്. ഞങ്ങള്ക്ക് ഊണിലും ഉറക്കത്തിലും വേലചെയ്യുമ്പോഴും സദാ സദാ നിന്റെ ചിന്തയാണ്. അത് ഒരു മാത്ര ഇല്ലാതായാൽ ഞങ്ങളുടെ പ്രാണൻ ഈ ശരീരം വെടിയും." "സഖികളേ ഇനി നിങ്ങളോട് ഒരു വികൃതിയും കണ്ണൻ കാണിക്കില്യ. ഇനി അതിന്റെ ആവശ്യമില്യ. നിങ്ങള് പൂർണ്ണമായും എന്നിലാണ്. എനിക്ക് ഇഷ്ടമുള്ളവരുടെ അടുത്ത് മാത്രമേ ഞാൻ വികൃതി കാണിക്കുകയുള്ളൂ. അത് അവരെ എന്നോടു ചേർത്തു നിർത്താനാണ്. എന്നെ ഇഷ്ടപ്പെടുന്നവര്ക്ക് വരുന്ന ഓരോ ദുഖവും എന്റെ വികൃതിയാണ്. ഏതു നിലയിലും പൂർണ്ണമായും മനസ്സ് എന്നിൽ നില്ക്കുന്നുവോ അന്ന് മുതൽ എന്റെ എല്ലാ വികൃതിയും നിർത്തും. അവർക്ക് ഞാൻ നിത്യാനന്ദമായ രാസരസത്തെ നല്കും. സഖിമാരെ നിങ്ങള് ആ കുടങ്ങള് തുറന്നു നോക്കൂ.."
എല്ലാവരും കുടങ്ങള് തുറന്നു നോക്കി. കുടങ്ങളിൽ നിറയെ പാൽ. നിർമ്മലമായ മനസ്സിൽ നിറഞ്ഞ പരമപ്രേമത്തിന്റെ പ്രതീകമാണ് ഈ പാൽക്കുടങ്ങൾ. നിങ്ങള് ഈ പ്രേമപ്പാൽ എല്ലാവര്ക്കും പകർന്നു നല്കൂ.
ഗോപികമാർ ആനന്ദ വിവശരായി.
കൂട്ടുകാരെ... ഗോപികമാർക്കുവേണ്ടി മാത്രല്ല നമുക്കും കൂടി വേണ്ടീട്ടണ് കണ്ണൻ വികൃതി കാണിച്ചത്. ഇതെല്ലാം പറയാനും കേൾക്കാനും പാടാനും വേണ്ടി. എന്നാല് മാത്രമേ നമ്മുടെ മനസ്സ് കണ്ണനിൽ രമിക്കുകയുള്ളൂ.
ഇന്ന് നമ്മുടെ ഭാഗ്യംകൊണ്ട് പുണ്യവതികളായ ഈ ഗോപികമാരുടേയും കണ്ണന്റേയും പരമപ്രേമത്തെ ആസ്വദിക്കാൻ സാധിച്ചു. നമുക്കും പ്രാർത്ഥിക്കാം.
കണ്ണാ! എന്തെന്തു ദുഖങ്ങൾ വന്നാലും അതെല്ലാം നിന്റെ വികൃതിയായി കണ്ട് നിന്നെ മാത്രം സ്മരിച്ച് ഞങ്ങളും കാത്തിരിക്കുന്നു. ഞങ്ങളുടെ മനസ്സാകുന്ന പാൽക്കുടങ്ങളിൽ പരമപ്രേമത്തിന്റെ പാൽ നിറയ്ക്കൂ...
ഞങ്ങള് കണ്ണാ കാത്തിരിക്കാം എത്ര ജന്മങ്ങള് വേണമെങ്കിലും...
വയ്യാ കാണാതിരിക്കാൻ
അടിയനിനിയുമാ ശ്യാമകൃഷ്ണ സ്വരൂപം
പൊയ്യല്ലാ രാധികേശാ മമ മനമഴലാൽ ചുട്ടുപൊള്ളുന്നു നാഥാ
നിയ്യാല്ലാതില്ല ബന്ധു അടിയനവനിയിൽ കൃഷ്ണാ കാരുണ്യ സിന്ധോ
മെയ്യിൽ നീ ചേർത്തിടേണം കരുണയൊടിവളേ ഗോപികാ ചിത്തചോരാ!
എല്ലാ അക്ഷരപ്പൂക്കളും എന്റെ കൃഷ്ണപാദത്തിൽ പുഷ്പ്പാഞ്ജലിയായി സമർപ്പിക്കുന്നു. രാധേ കൃഷ്ണാ
സുദർശന രഘുനാഥ്
വനമാലി

No comments:
Post a Comment