കര്ക്കിടകം പെയ്തൊഴിയാറായി . ഓണത്തിന്റെ സന്തോഷവും കൊണ്ട് ചിങ്ങം വരുന്നു.
കർക്കിടകത്തിൽ രാമായണ ശീലുകൾ കേട്ട് തെളിഞ്ഞ മനസ്സിലേക്ക് കൃഷ്ണഗാഥയുടെ ഈരടികൾ നിഷ്പ്രയസേന ശ്രീകൃഷ്ണപ്രേമം നിറയ്ക്കുന്ന പൊന്നിൻ ചിങ്ങത്തിൽ തിരുവോണം ആഘോഷിക്കുവാനായി നമ്മൾ കാത്തിരിക്കുന്നു. എന്നാല് ഓണക്കോടിയും, ഓണസദ്യയും, ആഘോഷങ്ങളും മാത്രമാണോ ഓണം കൊണ്ട് ഉദ്ദേശിക്കുന്നത്?
അതിലുപരിയായി ഓണത്തില് നിന്നും അറിയാനും ഉള്ക്കൊ ള്ളാനും ഇല്ലേ എന്ന് കൂടി നമുക്ക് ഒരുമിച്ചു ചിന്തിക്കാം എന്ന് തോന്നി. അതുകൊണ്ട് മഹാത്മാക്കള് പകര്ന്നു തന്നതും വായിച്ചറിഞ്ഞതും ഉള്ക്കൊാണ്ടാതുമായ കാര്യങ്ങള് എല്ലാവര്ക്കു മായി പങ്കുവയ്ക്കുന്നു. ഇതും എന്റെ കൃഷ്ണന്റെ നിയോഗം മാത്രം. അദ്ദേഹം എന്നിലൂടെ പറയുന്നു. ആര്ക്കെങ്കിലും ഒരാള്ക്ക് മാത്രമാണെങ്കിലും പ്രയോജനം ഉണ്ടായാല് അത് ശ്രീ കൃഷ്ണാനുഗ്രഹം.
ചിങ്ങമാസം നമുക്ക് ധന്യമായ രണ്ടു മഹോല്സവങ്ങളുടെ മാസമാണ്. തിരുവോണവും അഷ്ടമിരോഹിണിയും.
രണ്ടും പരബ്രഹ്മസ്വരൂപന് ബാലഭാവത്തില് അവതരിച്ചതാണ്. ചിങ്ങമാസത്തിലെ ശുക്ലദ്വാദശിയിലെ തിരുവോണം നാളില് അഭിജിത് മുഹൂര്ത്തില് ഉച്ചസമയത്ത് കശ്യപ മഹര്ഷിയുടെയും അദിതിയുടെയും പുത്രനായി ഭഗവാന് വാമന മൂര്ത്തി അവതരിച്ചു. വാമനമൂര്ത്തിയുടെ അവതാരം ഭക്തന്റെ പരമോന്നതിക്കു വേണ്ടിയായിരുന്നു.
ഓണത്തെപ്പറ്റി ചെറുപ്പത്തില് പഠിച്ച കഥ എല്ലാവര്ക്കും സര്വ്വ സമ്മതനും നല്ല ഭരണകര്ത്താവുമായ മഹാബലിയെ അസൂയാലുക്കളായ ദേവന്മാരുടെ ആഗ്രഹനിവര്ത്തിക്കായ് ഭഗവന് കേവലം അഞ്ചു വയസ്സായ മായമനുഷ വേഷത്തില് വന്നു വഞ്ചിച്ചു കൈക്കലാക്കി. അതുകൂടാതെ പാതാളത്തിലേക്ക് ചവിട്ടിത്തഴ്തുകയും ചെയ്തു. എന്നീട്ടും പ്രജാവല്സലാനായ മഹാബലി തന്റെ പ്രജകളെ കാണാന് കൊതിച്ചു വാമനനോട് യാചിച്ചപ്പോള് കൊല്ലത്തില് ഒരിക്കല് വന്നു കൊള്ളാന് അനുവാദം കൊടുത്തു. അങ്ങിനെ തന്റെ പ്രജകളെ കാണാന് വരുന്ന സുദിനമാണ് ഓണം. മഹാബലിയുടെ സമൃദ്ധമായ ഭരണകാലത്തെ ഓര്മ്മക്കായാണ് നാം ഇന്ന് ആര്ഭാടമായി (അതോ അനാര്ഭാടമോ?) ഓണം ആഘോഷിക്കുന്നത്.
ഈ കഥ അറിയാത്ത ഒരു കുഞ്ഞു പോലും പ്രത്യേകിച്ച് ഓണം ദേശീയോത്സവമായി കൊണ്ടാടുന്ന ഈ കേരളത്തില് ഉണ്ടാകില്ല. എന്നാല് ഇതാണോ ശരി? ഈ കഥയുടെ പ്രമാണം എവിടെനിന്നാണ്? ആരെങ്കിലും അതിനെപ്പറ്റി ചിന്തിചീട്ടുണ്ടോ? ഉണ്ടായിരുന്നുവെങ്കില് ഈ തെറ്റിദ്ധാരണ ഒരിക്കലും കുഞ്ഞുങ്ങള്ക്ക് പാഠഭാഗമകില്ലയിരുന്നു. നമുക്ക് ഇനിയെങ്കിലും ചിന്തിക്കാം.
ആദ്യമായി ഓണം കേരളീയരുടെ ദേശീയ ഉത്സവമായി മാറിയത് എങ്ങിനെയാണ് ആണെന്ന് ഒന്ന് ചിന്തിക്കാം .മഹാബലി ഒരിക്കലും കേരളം ഭരിച്ച ചക്രവര്ത്തി ആയിരുന്നില്ല. ഭാഗവതത്തില് അഷ്ടമ സ്കന്ധം പതിനെട്ടാമത്തെ അദ്ധ്യായത്തില് ഇരുപത്തിഒന്നാം ശ്ലോകത്തില് നര്മ്മദാനദിയുടെ വടക്കേ തീരത്തില് ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തില് ഉത്തമ യാഗമായ അശ്വമേധയാഗം നടത്തുന്ന യാഗശാലയിലേക്കാണ് വാമനമൂര്ത്തി നടന്നു ചെന്നത് എന്ന് പറയുന്നു.
“തം നര്മ്മദായാസ്തട ഉത്തരേ ബാലേര്-
യ ഋത്വിജസ്തേ ഭൃഗുകച്ഛസംജ്ഞകേ
പ്രവര്ത്തയന്തോ ഭൃഗവാ; ക്രതുത്തമം
വ്യചക്ഷതാരാദുദിതം യഥാ രവിം”
ഈ സ്ഥലം ഗുജറാത്തിലെ ഇന്നത്തെ ബറൂച്ച് ആണ്. അതിനാല് അദ്ദേഹം കേരളം ഭരിച്ച രാജാവയിരുന്നില്ല. യുദ്ധത്തില് എല്ലാവരെയും ജയിച്ച് സര്വ്വ ലോകങ്ങളും കീഴടക്കിയ അദ്ദേഹം സ്വയം പറയുന്നുണ്ട് ‘ലോകാനാം ഏകമീശ്വരം’ എന്ന്. പിന്നെ എങ്ങിനെയാണ് കേരളത്തില് ഓണം ഇത്രയ്ക്കു പ്രചാരം നേടിയത്?
അതിനെപ്പറ്റി പറഞ്ഞു കേട്ടതും ശരിയാകാന് സാധ്യത ഉള്ളതുമായ ഒരു ചരിത്രം കേട്ടറിഞ്ഞത് പറയാം
പണ്ട് രാജഭരണകാലത്ത് പെരുമാള് രാജവംശത്തില്പ്പെട്ട ധര്മ്മിഷ്ടനായ രാജാവ് കേരളം ഭരിച്ചിരുന്നു. അദ്ദേഹം നല്ല രാജാവും ഭാഗവതനും ആയിരുന്നു. വാമനമൂര്ത്തിയായിരുന്നു അദ്ദേഹത്തിന്റെ ഉപാസനാമൂര്ത്തി. വാമന ഭഗവാന്റെ ജന്മദിനമായ ചിങ്ങമാസത്തിലെ തിരുവോണം അദ്ദേഹം ഉത്സവം പോലെ കൊണ്ടാടി. തൃക്കാക്കരയിലുള്ള വാമനമൂര്ത്തി ക്ഷേത്രത്തില് തിരുവോണത്തിന് പത്തുദിവസം മുന്പ് അത്തം മുതല് ആഘോഷം തുടങ്ങി. തന്റെ പ്രജകള് എല്ലാവരും ഈ ആഘോഷത്തില് പങ്കുചേരണം എന്ന അദ്ദേഹത്തിന്റെ നിര്ദ്ദേശപ്രകാരം ജാതിമതഭേദമന്യേ ദേശീയ ഉത്സവമാക്കി എല്ലാവരും സ്വന്തം വീടുകളില് ഓണം ആഘോഷിക്കാന് തുടങ്ങി. പത്താം ദിവസം മണ്ണില് പ്രതിമയുണ്ടാക്കി (തൃക്കാക്കരയപ്പന് എന്നാണ് സങ്കല്പം) വാമനമൂര്ത്തിക്ക് പൂജയും നൈവേദ്യവും നല്കി. എല്ലാവരും സദ്യയും പുതുവസ്ത്രങ്ങളും കളികളുമായി ഓണം ആഘോഷിച്ചു പോന്നു. പിന്നീട് സാമൂതിരിമാരും കോലത്തിരിമാരും കേരളം വിഭജിച്ചു ഭരിച്ചപ്പോള് ആഘോഷങ്ങളിലും മാറ്റങ്ങള് ഉണ്ടായി. അതുകൊണ്ടാണ് മലബാര് ഭാഗത്ത് തൃക്കാക്കരയപ്പനെ വച്ചുള്ള പൂജ സമ്പ്രദായം ഇല്ലാതായത്. എന്നിരുന്നാലും എല്ലാ കേരളീയരും ഓണം ദേശീയ ഉത്സവമായി കണക്കാക്കി ആഘോഷിച്ചു പോന്നു. ഇതാണ് ഓണം കേരളത്തിന്റെ ഉത്സവമായി മാറുവാന് പറയപ്പെടുന്ന ഒരു വിശ്വസനീയമായ കാരണം. ഓണത്തിന് വാമനമൂര്ത്തിയെ മാത്രമല്ല മഹാബലിയെയും പൂജിക്കുന്നു.
ഭാഗവതം അഷ്ടമസ്കന്ദത്തില് പതിനഞ്ചു മുതല് ഇരുപത്തിമൂന്ന് വരെയുള്ള അദ്ധ്യായങ്ങളില് ആണ് മഹാബലിയുടെ ചരിത്രം വവരിക്കുന്നത്. ദേവന്മാര്ക്കുവേണ്ടി അസുരചക്രവര്ത്തിയായ മഹാബലിയെ ബാലവേഷത്തില് വന്നു വഞ്ചിച്ചുവെന്നും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നും ഉള്ള തെറ്റിദ്ധാരണ ഈ അദ്ധ്യായങ്ങള് ശരിയായി വായിച്ചാല് മാറും. മാത്രമല്ല മഹാബലിയുടെ മഹത്വത്തെ മനസ്സിലാക്കാനും ഭഗവാന്റെ ഭക്തവാത്സല്യത്തെ മനസ്സിലാക്കുവാനും സാധിക്കും. ദേവന്മാര്ക് സ്വര്ഗ്ഗം നഷ്ടപ്പെട്ടു എന്നറിഞ്ഞ അദിതി മാതാവ് ഒരിക്കലും അസുര നിഗ്രഹത്തിനുള്ള വരം വേണമെന്ന് തന്റെ പതിയായ കശ്യപ മഹര്ഷിയോട് ആവശ്യപ്പെട്ടില്ല.
(അദ്ധ്യായം 16 ശ്ലോകം 17)
യഥാ താനി പുന: സാധോ! പ്രപദ്യേരന് മമാത്മജാ:
തഥാ വിധേഹി കല്യാണം ധിയാ കല്യാണകൃത്തമ!
തന്റെ പുത്രന്മാര്ക്കു വീണ്ടും ഐശ്വര്യവും സ്ഥാനമാനങ്ങളും ലഭിക്കാന് മംഗളമായ വരം തരണം എന്നാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട കശ്യപ മഹര്ഷി മമതാബന്ധത്തിന്റെ ശക്തിയെപ്പറ്റി ഓര്ത്ത് ഭഗവാന്റെ മയാബലം അത്ഭുതം തന്നെ എന്നു പറയുന്നു. ഈ ദുഖത്തിന് പരിഹാരമായി ഭഗവാനെ ഭജിക്കൂ എന്നാണ് അദ്ദേഹം പത്നിയോട് ആവശ്യപ്പെട്ടത്.
അതിനായി പയോവൃതം ഉപദേശിച്ചു.
വൃതാവസാനം അദിതീകശ്യപരുടെ പുത്രനായി ഭഗവാന് ബാലഭാവത്തില് ചിങ്ങമാസത്തിലെ ശുക്ലദ്വാദശിയിലെ തിരുവോണം നാളില് അഭിജിത് മുഹൂര്ത്തില് ഉച്ചസമയത്ത് അവതരിച്ചു. തപസ്സിന്റെ ഫലമായോ
ദേവ രക്ഷണത്തിനു വേണ്ടിയോ ആയിരുന്നില്ല ഭഗവാന്റെ അവതാരം. പ്രത്യക്ഷത്തില് അങ്ങിനെ തോന്നുമെങ്കിലും ഭക്തവാത്സല്യത്താല് ഭക്തോത്തമനായ ബലിയെ ഉദ്ധരിക്കുക എന്നായിരുന്നു ഭഗവാന്റെ ലക്ഷ്യം. കേവലം ബ്രാഹ്മണ ബാലനായി വന്നത് ഒരിക്കലും ബലിയെ വഞ്ചിക്കനായിരുന്നില്ല. ഭഗവാന്റെ വാമന സ്വരൂപം ഈശ്വര കാരുണ്യത്തിന്റെ മൂര്ത്തിരൂപമാണ്.
പൊക്കം കുറഞ്ഞതുകൊണ്ടാണ് ഭഗവാന് വാമനൻ എന്നു പേര് വന്നത് എന്നൊരു തെറ്റിധാരണയുണ്ട്.
വാമം വൽഗു ശരീരം അസ്യ അസ്തി വാമന: വാമം ന്ന് വെച്ചാൽ സൗന്ദര്യം ന്നാണ് അർത്ഥം...
അത്യാകർഷകമായ സൗന്ദര്യം ഉള്ളതുകൊണ്ടാണ് ഭഗവാന് വാമനൻ എന്ന് പേര് വന്നത്.
ഭഗവാന് ചിന്തിക്കുന്ന മാത്രയില് ബലിയെ ഇല്ലാതാക്കാം. എന്നാല് തന്റെ ഭക്തനെ തന്നെക്കാള് ഉയര്ത്തണം എന്നതുകൊണ്ടാണ് ഇത്തരം ഒരു ലീലാനാടകം ആടിയത്. സര്വ്വ പ്രപഞ്ചത്തിന്റെയും നാഥനായ ഭഗവാന് ഭക്തനെ ഉദ്ധരിക്കാന് എത്രവരെ താഴുവാനും ഒരു മടിയും ഇല്ല. നാം ഓരോരുത്തരും സ്വീകരിക്കേണ്ട പാഠമാണ്. നാം എത്ര വലിയ നിലയിലായാലും ഒരാളെ നന്മയിലേക്ക് കൊണ്ടുവരാന് അയാളോടൊപ്പം നില്ക്കണം എന്ന വലിയ പാഠം ചെറിയ ശരീരത്തെ സ്വീകരിച്ചുകൊണ്ട് ഭഗവാന് പറഞ്ഞു തന്നു. ( ഇതിനു മുന്പ് ഹിരണ്യക്ഷന്റെ മുന്പില് കേവലം പന്നിയുടെ രൂപം സ്വീകരിച്ചും ഭഗവാന് ഇത് നമ്മോടു പറഞ്ഞിട്ടുണ്ട്.) വാമന സ്വരൂപിയായ ഭഗവാന് ഇത് മാത്രമല്ല പറയുന്നത്.
മഹാബലി അസുരകുല ജാതനാണെങ്കിലും സല്ഗുണസമ്പന്നന് ആയിരുന്നു. സര്വ്വാത്മ ഭാവത്തോടെ ഗുരുവായ ശുക്രാചാര്യരെ ശരണം പ്രപിച്ചതിനാല് ഗുരുവിന്റെ പരമ പ്രീതി അദ്ദേഹത്തിനുണ്ടായി. നാം ഇന്ന് മാധ്യമങ്ങളില്ക്കൂടി കാണുന്ന കുടവയറും കൊമ്പന്മീശയും എല്ലാമുള്ള വിചിത്ര രൂപമല്ല മഹാബലിയുടെത്. പരമഭക്തനായ ബലി പൂജകളും യാഗങ്ങളും സല്ക്കര്മ്മങ്ങളും നിമിത്തം അതീവ തേജസ്വി ആയിരുന്നു. ആഹുതികൊണ്ട് ജ്ജ്വലിക്കുന്ന ആഹവനീയാഗ്നി എന്നപോലെ ശോഭിക്കുന്നു എന്ന് ഭാഗവതത്തില് ബലിയെ വര്ണ്ണിക്കുന്നു. ഇന്ദ്രനെ മുട്ടിലിഴയിച്ച ഒരു സുന്ദര യൗവനം ഉണ്ടായിരുന്നു മഹാബലിക്ക്. വയറുന്തിയ പരിഹാസ്യരൂപത്തിൽ ഭാഗവതോത്തമാനായ മഹാബലിയെ ദയവായി അപമാനിയ്ക്കരുത്. ഇന്ദ്രിയ ശക്തി, മനശ്ശക്തി, ദേഹശക്തി, പ്രഭാവം ഭക്തി എന്നിവകളാല് ആരാലും തോല്പ്പിക്കാന് കഴിയാത്ത ഗുണങ്ങള് ബലിക്ക് ഉണ്ടായിരുന്നു. എല്ലാം തികഞ്ഞ ബലിക്ക് ഈ വക ഗുണങ്ങളിലെല്ലാം അതിയായ അഹങ്കാരവും ഉണ്ടായിരുന്നു. ലോകാനാം എകമീശ്വരം എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു. ബലിയുടെ സര്വ്വ നാശത്തിനും കാരണമായേക്കാവുന്ന ഈ അഹങ്കാരത്തെ നശിപ്പിക്കനാണ് ഭഗവാൻ വാമനനായി അവതരിച്ചത്. കാരണം ഭക്താഗ്രഗണ്യനായ പ്രഹ്ലാദനെ അനുഗ്രഹിച്ചു ഭഗവാന് പറഞ്ഞീട്ടുണ്ട് അദ്ദേഹത്തിന്റെ ഇരുപത്തിയൊന്നു തലമുറ പവിത്രമാക്കി ഞാൻ കാത്തു സംരക്ഷിച്ചു കൊള്ളാം എന്ന്. എല്ലാവര്ക്കും ഉള്ളില് ആത്മാവായി വാഴുന്ന ഭഗവാന് ഒരു മാത്രകൊണ്ട് ഈ അഹങ്കാരത്തെ നശിപ്പിക്കാന് കഴിയും. പക്ഷെ ഭഗവാന് പ്രിയം തന്നെ പൂജിക്കുന്നതിനെക്കാള് തന്റെ ഭക്തനെ ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്നതിലാണ്. അതിനാല് ഭക്തന്റെ മഹത്വത്തെ ഉയര്ത്താനായി ഭഗവാന് ചെറിയവനായി വന്നു മൂന്നടി മണ്ണ് യാചിച്ചു. വാങ്ങുന്നവനെക്കള് ഉയര്ന്നാണ് കൊടുക്കുന്നവന്റെ കൈകള്. ദാനത്തിന്റെ മഹാത്മ്യത്തെക്കൂടി ഇവിടെ കാണിച്ചു തരുന്നു. കേവലം നിസ്സാരമായ മൂന്നടി മണ്ണ് ചോദിച്ചപ്പോള് ബലിയുടെ അഹങ്കാരം “ലോകാനാം ഏകമീശ്വരം” എന്ന വാക്കിലൂടെ പുറത്തു വന്നു. അപ്പോഴാണ് ഭഗവാന് ത്രിവിക്രമ സ്വരൂപം കൈ ക്കൊണ്ടത്.
ഗുരോരനുഗ്രഹെണൈവ
പുമാന് പൂര്ണ്ണ പ്രശാന്തയേത്
ഗുരുവിന്റെ അഹൈതുകകൃപകൊണ്ടാണ് ഒരുവന് ആത്മതത്വം സാക്ഷാത്ക്കരിച്ച് നിത്യാനന്ദമനുഭവിക്കാന് കഴിയുന്നത്. ഗുരു ഈശ്വര തുല്യനാണ്. അതുകൊണ്ടുതന്നെ ശിഷ്യന്റെ കീര്ത്തിയും പ്രശസ്തിയും അദ്ദേഹത്തെ സന്തുഷ്ടനാക്കുന്നു. വാമനമൂര്ത്തി മൂന്നടി മണ്ണ് യാചിച്ചപ്പോള് ബലിയുടെ ഗുരുവായ ശുക്രാചാര്യര് പറഞ്ഞതൊന്നും ഈ ദാനം മുടക്കാനയിരുന്നില്ല. ബലിയുടെ അറിവും ഭക്തിയും സത്യസന്ധതയും എടുത്ത് കാണിക്കാനായിരുന്നു നരകത്തേയോ സ്ഥാനഭ്രംശത്തേയോ മരണത്തെയോ ഞാന് ഒട്ടും തന്നെ ഭയപ്പെടുന്നില്ല. എന്നാല് ബ്രഹ്മജ്ഞരെ അപമാനിക്കുന്നതിന് ഞാന് ഭയപ്പെടുന്നു എന്ന ബലിയുടെ വാക്കുകള് അദ്ദേഹത്തിന്റെ മഹാത്മാക്കളോടുള്ള ബഹുമാനത്തെ മനസ്സിലാക്കിത്തരുന്നു. യഗാദികള്ക്കൊണ്ട് യാതോരുത്തനെ സത്തുക്കള് സമാരാധിക്കുന്നുവോ ആ വിഷ്ണുവാണ് എന്റെ മുന്പി്ല് വന്ന് യാചിക്കുന്നത് എങ്കില് ഭഗവാനാഗ്രഹിക്കുന്ന ഭൂമി ഞാന് ദാനം ചെയ്യും എന്ന പ്രസ്താവന അദ്ദേഹത്തിന്റെ ഭക്തിയേയും ഉറച്ച സത്യസന്ധതയേയും മനസ്സിലാക്കി തരുന്നു. ഭാഗവതത്തില് ഋഷഭോപദേശത്തില് പറയുന്നു, ഭഗവാനില് നിന്നും വിപരീതമായി നില്ക്കാന് പറയുന്ന ഗുരു ഗുരുവല്ല എന്ന്.(ഗുരൂര് ന്ന സ സ്യാത് ) ഭഗവത് വിപരീതമായി പറയുന്നത് ഗുരുവയാല്പ്പോലും സ്വീകരിക്കേണ്ടതില്ല എന്ന ആ ഉപദേശത്തെ ബലി ഇവിടെ പ്രാവര്ത്തികമാക്കി. ശിഷ്യന്റെ ഈ മഹത്വത്തെ എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ ആയിരുന്നു ശുക്രാചാര്യരുടെ ഉദ്ദേശം. നീ സര്വ്വ ഐശ്വര്യത്തില് നിന്നും ഭ്രഷ്ടനായി തീരട്ടെ എന്ന ശുക്രാചാര്യരുടെവാക്കുകള് ശാപമായി തോന്നാമെങ്കിലും അത് ഒരു അനുഗ്രഹം തന്നെ ആയിരുന്നു. ഞാന് എന്റെ എന്നീ മനോഭാവത്തോടെ ലൌകികമായി നേടിയതെല്ലാം ഉപേക്ഷിക്കുമ്പോള് മാത്രമേ മനശ്ശുദ്ധി വന്ന് ആത്മ സാക്ഷാത്ക്കാരം കൈവരിക്കാന് സാധിക്കുകയുള്ളൂ. അതിനു വേണ്ടി ശുക്രാചാര്യര് ശിഷ്യനെ പരോക്ഷമായി അനുഗ്രഹിക്കുകയായിരുന്നു. ഇത്രയും സല്ഗുനണസമ്പന്നനായ ബലിയില് ഉണ്ടായിരുന്ന ദോഷം സര്വ്വ നാശത്തിനും കാരണമായേക്കാവുന്ന അഹങ്കാരമായിരുന്നു. അതിനു മുന്പിലാണ് ഭഗവാന് ത്രിവിക്രമ സ്വരൂപനായി നിന്നത്. ഭക്തന് ഒരിക്കലും ച്യുതി ഉണ്ടാകാന് അനുവദിക്കില്ല എന്നതാണ് ഭഗവാന്റെ മതം. ഹേ ബലേ ! നിന്റെ അഹങ്കരത്തെക്കാള് എത്രയോ വലിയതാണ് എനിക്ക് നിന്നോടുള്ള സ്നേഹ വാത്സല്യം എന്ന് കാണിച്ചുകൊണ്ട് ഭഗവാന് കാരുണ്യത്തിന്റെ മൂര്ത്തീ രൂപം കൈക്കൊണ്ട് നിന്നു.
സര്വ്വം ഭഗവാന് സമര്പ്പിക്കുകയെന്ന മഹത്തായ കര്മ്മം ചെയ്തപ്പോള് ബലി മഹാബലി ആയിത്തീർന്നു . സര്വ്വ സമര്പ്പംണം ചെയ്ത ഭക്തന് ഭഗവാന് തന്റെ കാരുണ്യത്തിന്റെ മൂര്ത്തീ ഭാവമായി ത്രിവിക്രമ സ്വരൂപം കാണിച്ചു കൊടുത്തു .അത് കണ്ട മഹാബലി അഹന്ത നശിച്ച് നിര്മ്മല ഹൃദയത്തോടെ ഭഗവല് പദങ്ങളെ തന്റെ ശിരസ്സിലേറ്റിക്കൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. “അഹം ഭക്ത പരാധീന “ എന്ന് ഭഗവാന് അംബരീക്ഷ ചരിതത്തില് ദുര്വ്വാസാവ് മഹര്ഷിഹയോട് പറയുന്നത് പ്രത്യക്ഷത്തില് ഇവിടെ കാണാന് കഴിയും. തന്റെ ഭക്തന് എന്ത് തന്നെ നല്കി്യാലും ഭഗവാന് തൃപ്തിയാവില്ല. അതാണ് ഭക്തിയുടെ മഹത്വം. സ്വര്ഗ്ഗാധിപത്യത്തിനു പകരം ദേവാദികള്പ്പോലും കൊതിക്കുന്ന പരമോന്നതമായ സുതലത്തില് മഹാബലിക്ക് ആധിപത്യം നല്കി. അതും കൂടാതെ സര്വ്വദാ ദര്ശനമരുളിക്കൊണ്ട് സുതലത്തിന്റെ കാവൽക്കാരനായി വാമനമൂര്ത്തി മഹാബലിയോടൊപ്പം സുതലത്തില് സദാ വസിക്കുന്നു.
പ്രപഞ്ചത്തിന്റെ നാഥനായ ഭഗവാനെ സര്വ്വാത്മനാ ശരണം പ്രാപിച്ചാല് കാരുണ്യ മൂര്ത്തിയായ ഭഗവാന്റെ ഭക്തവാത്സല്യത്താല് സായൂജ്യം നേടാം എന്ന സത്യമാണ് ഈ ചരിത്രം നമുക്ക് മനസിലാക്കി തരുന്നത്. ഇതില് നിന്നും നമുക്ക് മനസ്സിലാക്കാനും ഉള്ക്കൊള്ളാനും
വളരെയധികം ഉണ്ട്. ശ്രദ്ധാഭക്തിഭാവത്തോടെ സര്വ്വം സമര്പ്പിച്ച് ഗുരുനാഥനെ ആശ്രയിച്ചാല് അദ്ദേഹം ശിഷ്യന്റെ അജ്ഞാനത്തെ അകറ്റി അവനെ പരിപൂര്ണനാക്കുന്നു. ജീവന് ഹാനി സംഭവിക്കും എന്ന് വന്നാലും സത്യ ധര്മ്മങ്ങളെ വെടിയരുത്. ശ്രദ്ധാഭക്തി ഭഗവാനില് ഉണ്ടെങ്കില് ജീവിത ചര്യയില് കോട്ടം സംഭവിച്ചാലും ച്യുതിയില്ലാതെ അച്യുതനായ ഭഗവാന് സംരക്ഷിക്കും. നമ്മെ ആശ്രയിക്കുന്നവര്ക്ക് ഒരു വീഴ്ച വരും എന്ന് കാണുമ്പോള് എത്ര വലിയവനായാലും അതിനെ വെടിഞ്ഞു അശ്രിതന് തുണയായി കൂടെ ഉണ്ടാകണം. മറ്റുള്ളവരുടെ ഉയര്ച്ചയില് ആനന്ദിക്കണം. പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാകുമ്പോള് അവിടെ ആനന്ദം കടന്നു വരുന്നു.
ഓണത്തിന് നാം മുറ്റത്ത് ചാണകം മെഴുകി പൂക്കളം ഒരുക്കുന്നത് വാമനമൂര്ത്തിയെ പൂജിക്കുവാനുള്ള സ്ഥലമാണ്. പൂവ്വ് മസസ്സിന്റെ പ്രതീകമാണ്. മാലിന്യം നിക്കി പരിശുദ്ധമായ മനസ്സില് ആണ് ഭഗവാന് ഇരിപ്പിടം നല്കു്ന്നത്. ഇവിടെ പൂജിക്കുന്നത് തൃക്കാക്കരയപ്പനായ ത്രിവിക്രമ മൂര്ത്തി്യെ ആണ്. ഭക്തനു വേണ്ടി പ്രകടമായ കാരുണ്യത്തിന്റെ മൂര്ത്തീ ഭാവം. മാത്രമല്ല അതോടൊപ്പം മഹാബലിയേയും പൂജിക്കുന്നു. ഭക്തനേയും ഭഗവാനേയും ഒരുപോലെ പൂജിക്കുന്ന മഹത്തായ ആഘോഷം. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും ഒരുമിച്ചു നില്ക്കാകനും നാം ഓരോരുത്തരും പൂര്ണ്ണ മനസ്സോടെ തയ്യാറാകണം. ഇതാണ് ഓണം നമുക്ക് പകര്ന്നു തരുന്ന മഹത്തായ സന്ദേശം. ഒരു പക്ഷെ ഈ സന്ദേശം പ്രജകള്ക്ക് പകര്ന്നു നല്കുക എന്ന ഉദ്ദേശമായിരുന്നിരിക്കാം രാജാവ് തിരുവോണം ദേശീയോത്സവമാക്കുവാന് തീരുമാനിച്ചതിന് ഒരു കാരണം.
ഇതെല്ലാം ഉള്ക്കൊണ്ടു കൊണ്ടുള്ളതാകട്ടെ ഇനിയുള്ള നമ്മുടെ ഓണം, സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ആത്മാര്ത്ഥേതയുടെയും ഒത്തൊരുമയുടെയും തിരുവോണം. എല്ലാവര്ക്കും ഭഗവത്കാരുണ്യവും നന്മയും ഉണ്ടാകട്ടെ.

No comments:
Post a Comment