Monday, 3 August 2015

"തമത്ഭുതം ബാലകമംബുജേക്ഷണം "

"തമത്ഭുതം ബാലകമംബുജേക്ഷണം "

എന്റെ കൃഷ്ണാ ഓർത്താൽ എത്ര ശരിയാണ്. കണ്ണനോളം നമ്മേ അത്ഭുതപ്പെടുത്തുന്നത് എന്താ ഉള്ളത്?  ഒന്നും ഇല്ല്യ. കണ്ണന്റെ കാരുണ്യം, സ്നേഹം, ഭക്തവാത്സല്യം, കരുതൽ എല്ലാമെല്ലാം അത്ഭുതാണ്. കണ്ണന്റെ ഓരോ നാമങ്ങളും അത്ഭുതാണ്.
അംബുജേക്ഷണം  കണ്ണന്റെ താമരക്കണ്ണും ആ നോട്ടവും തന്നെ ഓർത്താൽ അത്ഭുതാണ്. അംബുജേക്ഷണം എന്ന പേരിന്റെ അർത്ഥം ഒന്നാലോചിച്ചു നോക്കൂ
അംബുജം എന്നാൽ താമര താമരയിതൾപോലെ നീണ്ട സുന്ദരമായ കണ്ണോടു കൂടിയവൻ അംബുജേക്ഷണൻ. ഈക്ഷണം നോട്ടം. മനോഹരമായ താമര കണ്ണുകൾ കൊണ്ടുള്ള നോട്ടം തമത്ഭുതം.
താമര ജലത്തിൽ ചളിയിൽ നിന്നും ഉണ്ടായി.
എന്നാൽ ആ ചളിയും ജലവും ഒട്ടും താമരയിതളിൽ പറ്റുന്നില്യ. അതുപോലെ എല്ലാവരെയും തന്നിലേക്ക് ആകർഷിക്കുന്ന ആ മോഹന നയനങ്ങളിൽ പ്രേമം വാത്സല്യം കാരുണ്യം എല്ലാം ഉണ്ട്. എങ്കിലും നിസ്സംഗ ഭാവമാണ് ആ നയനങ്ങളിൽ. താമരയെപ്പോലെ എല്ലാവരെയും ആകർഷിച്ചു ഒന്നിലും ഒട്ടാതെ നിസ്സംഗമായ നേത്രത്തോട് കൂടിയവൻ താമരക്കണ്ണൻ.  ഒന്നിലും ഒരു സംഗമില്ലാതെ സർവ്വ അന്തര്യാമിയായി എല്ലാത്തിനെയും കണ്ടുകൊണ്ടിക്കുന്ന അംബുജേക്ഷണം തമത്ഭുതം.
അംബു ജലം. കണ്ണന്റെ കണ്ണ് കരുണാസമുദ്രമാണ്.
 ജം പ്രകാശം. കാരുണ്യം കൊണ്ട് നിറഞ്ഞ കണ്ണുകളിൽ പരമ പ്രേമത്തിന്റെ പ്രകാശം ഉള്ളതുകൊണ്ട് അംബുജേക്ഷണൻ. ആലോചിച്ചു നോക്കൂ കാരുണ്യത്താൽ നിറഞ്ഞ മഴികളിൽ  പ്രകാശം തട്ടുമ്പോൾ ആ മനോമോഹനമായ നയനങ്ങളുടെ  തിളക്കം. കണ്ണന് തന്റെ ഭക്തനെ കാണുമ്പോൾ ആ കണ്ണിൽ ഒരു പ്രേമ പ്രകാശമുണ്ട്. ഭക്തന്മാരുടെ നേരെ കാരുണ്യം നിറഞ്ഞ കണ്ണുകൾ  കൊണ്ട് പരമപ്രേമത്തോടെയുള്ള ആ നോട്ടം തമത്ഭുതം.
അംബു  ജലം. ജം എന്നാൽ വേഗം എന്നൊരർത്ഥമുണ്ട്. നമ്മുടെ വസ്ത്രത്തിൽ ജലമായാൽ അത് ശരീരത്തിൽ വേഗം ഒട്ടിപ്പിടിക്കും. കാരുണ്യം നിറഞ്ഞ ആ ഈക്ഷണം ഭക്തനെ കാണുന്ന മാത്രയിൽ ഒട്ടിനിൽക്കും. അതൊകൊണ്ട് അംബുജേക്ഷ്ണൻ. ഭക്തനെ തന്നോട് ചേർത്തുനിർത്തുന്ന കാരുണ്യം നിറഞ്ഞ ആ ഈക്ഷണം തമത്ഭുതം.
അംബു എന്നാൽ നല് എന്ന സംഖ്യ.
ജം എന്നാൽ പ്രകാശം. നാലു ദിക്കിലും പ്രകശം പരത്തുന്ന കണ്ണുകളോട് കൂടിയവൻ അംബുജേക്ഷണൻ. നാലു ദിക്കിലും എന്നു പറഞ്ഞാൽ എല്ലായിടത്തും ഒരുപോലെ തന്റെ പരമ പ്രേമത്തിന്റെ പ്രകാശത്തെ നിറയ്ക്കുന്ന ആ നോട്ടം തമത്ഭുതം.
നാലുവേദപ്പൊരുളായ ഭഗവാൻ  ആത്മജ്ഞാനമാകുന്ന പ്രകാശത്തെ പ്രദാനം ചെയ്യുന്നവനാണ്‌ എന്നത് കൊണ്ട് അംബുജേക്ഷണൻ. ഭഗവാന്റെ ദൃഷ്ടി നമ്മിൽ പതിയുന്ന മാത്രയിൽ എല്ലാ അജ്ഞാനവും നീങ്ങി ആത്മജ്ഞാനം കൈവരുന്നു. അംബു ജേക്ഷണം തമത്ഭുതം.
കണ്ണന്റെ എണ്ണമറ്റ നാമങ്ങൾ ഓരോന്നിനും ഇതുപോലെ  അനന്തമായ അർത്ഥങ്ങൾ ഉണ്ട്.  അതിനെ സാദാ മനനം ചെയ്തു ഓരോ പേരും കേൾക്കുമ്പോൾ കണ്ണനോടുള്ള മധുരഭാവം ഉള്ളിൽ നിറയണം. അതിനാണ് കണ്ണൻ അനേകം നാമങ്ങൾ സ്വീകരിച്ചത്.

"തമത്ഭുതം ബാലകമംബുജേക്ഷണം"


No comments:

Post a Comment