നമ്മുടെ
മനസ്സില് ലൌകിക വസ്തുക്കളോടുള്ള ആഗ്രഹം വളരും തോറും നമ്മുടെ മനശ്ശക്തി കുറഞ്ഞുകൊണ്ടിരിക്കും. ചിലപ്പോള്
" ഇതൊരു നിസ്സാര ആഗ്രഹമല്ലേ അതുകൊണ്ടെന്താ കുഴപ്പം?"
എന്നു നമുക്കു തോന്നാം. എന്നാല് അതിനു പിന്നാലെ വീണ്ടും വീണ്ടും കൊച്ചു കൊച്ചു ആശകളും അതിനോടുള്ള മമതയും ശക്തമാകും. അപ്പോൾ നമ്മള് അവയുടെ യചാകന്മാരായി തരം താഴും. ആ വസ്തുവിനോടുള്ള മമത നമ്മുടെ യജമാനനുമായിത്തീരും. കേവലം ആഗ്രഹനിവർത്തിക്കായി കച്ചവട മനസ്ഥിതിയോടെ ഭഗവാനെ സമീപിക്കും. അതോടുകൂടി ഭഗവാനിൽ നിന്നും അകലാൻ തുടങ്ങുന്നു.
കുഞ്ഞുങ്ങളെ നോക്കു . അവർ ഈശ്വര സ്വരൂപികളാണ്. ലൌകികമായ അറിവ് നാം അവരിൽ നിറക്കുന്നത് വരെ എല്ലാവരോടും അവർക്കു സ്നേഹം മാത്രമേയുള്ളൂ. നിഷ്ക്കളങ്കമായി എല്ലാവരോടും സ്നേഹത്തോടെ പുഞ്ചിരിക്കുന്നു. എന്നാൽ ഞാൻ എന്റെ എന്ന് അവരിൽ സ്വാർത്ഥത നിറക്കുമ്പോൾ അവരിൽ ആ നിഷ്കളങ്കമായ എല്ലാവരിലേക്കും ഒരേ പോലെ ഒഴുകിയിരുന്ന ആ സ്നേഹം നഷ്ടമാകുന്നു.
ശ്രീകൃഷ്ണന്റെ ഹൃദയം പരമപ്രേമസ്വരൂപമാണ്. ആ ഹൃദയം ശ്രീ രാധയാണ് . രാധയാകട്ടേ സര്വ്വഭൂതങ്ങളുടേയും ഹൃദയമാണ്. സർവ്വ ചരാചരങ്ങളിലും രാധാപ്രേമമാണ് അനുസ്യൂതം ഒഴുകുന്നത്.പ്രേമത്തിന്റെ ഭാഷക്ക് അതിര്വരമ്പുകളില്ല. സകലചരാചരങ്ങള്ക്കും മനസ്സിലാകുന്ന ഭാഷയാണത്. ഒരു നദിയുടെ പ്രവാഹം പോലെ, ശരീരത്തിനും മനസ്സിനും സുഖം പകരുന്ന ഒരു കുളിര്കാറ്റുപോലെ, പരപ്രേമത്താല് പരിപൂരിതമായ ഹൃദയം എല്ലാത്തിനേയും തഴുകിയൊഴുകും. അതാണ് കൃഷ്ണപ്രേമത്തില് വൃന്ദാവനത്തിലെ സര്വ്വ ജീവജാലങ്ങളും മതിമറന്ന് നിന്നു എന്നു പറയുന്നതിന്റെ അര്ത്ഥം. അത് വൃന്ദാവനത്തിൽ ഇന്നും അനുഭവമാണ്.
ജീവിതത്തില് മറ്റെല്ലാമുണ്ടായാലും, പ്രേമം ഇല്ലെങ്കില്, ഈശ്വരനോട് നിഷ്ക്കാമമായ ഭക്തിയില്ലെങ്കില് സൗന്ദര്യവും സന്തോഷവും സമാധാനവും ഉണ്ടാകില്ല. കാരണം, ജീവിതം നിലനില്ക്കുന്നതുതന്നെ പ്രേമത്തിലാണ്. ലൗകീക കര്മ്മങ്ങളുടെ വിജയത്തിന് പോലും പ്രേമത്തിന്റെ ഊര്ജ്ജവും വീര്യവും ആവശ്യമാണ്.
ഉപാസനയും പ്രാര്ത്ഥനയും ഈശ്വരാരാധനയും ഒക്കെ ഭക്തിയും പ്രേമവും ഇല്ലാതെ സാദ്ധ്യമല്ല. നിഷ്ക്കാമപ്രേമം ആണ് ഈശ്വരനിലേക്കുള്ള ഒഴുക്കിനെ അനായാസമായി സാധ്യമാക്കുന്നത് .
ജ്ഞാനമാര്ഗ്ഗത്തില് ശാസ്ത്രപഠനം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്ത്ഥനയോടുകൂടിയാണ്. അതുകൊണ്ട് ഉള്ളില് പ്രേമമില്ലാതെ ജ്ഞാനസാധന സാധിക്കില്ല.
എല്ലാ മാര്ഗ്ഗങ്ങളുടേയും കേന്ദ്രബിന്ദു ഭക്തിയും പ്രേമവുമാണ്.ഹൃദയം നിറഞ്ഞ ഭക്തിയും പ്രേമവും രണ്ടല്ല.ഒന്നാണ്. നമ്മുടെ രണ്ട് കണ്ണുകൾ പോലെ,രണ്ടു കാതുകൾ പോലെ, നാസാദ്വാരങ്ങള് പോലെ, ഇരുകൈകാലുകൾ പോലെ തുല്യസ്ഥാനമാണുള്ളത്. അതാണ് രാധാകൃഷ്ണ പ്രേമം . പ്രേമമില്ലാതെ, ഈശ്വരഭക്തിയില്ലാതെ ജീവിതത്തില് സന്തുഷ്ടിയും സമാധാനവും ഒരിക്കലും ഉണ്ടാകില്ല.
അരൂപിയായ ഈശ്വരനെ ശരീരിയാക്കി കാട്ടിത്തരാനും. വീണ്ടും അരൂപി യായി സ്വന്തം ഉള്ളില് ഒതുക്കാനും നിഷ്ക്കളങ്കപ്രേമത്തിന് കഴിയും
ജയ് ജയ് ശ്രീ രാധേ !
ജയ് ജയ് ശ്രീ കൃഷ്ണ!

No comments:
Post a Comment